Meditation. - August 2024

ഈ ആധുനിക ലോകത്ത് സന്തോഷമായിരിക്കുക സാധ്യമാണോ?

സ്വന്തം ലേഖകന്‍ 18-08-2024 - Sunday

"ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്ത് നന്മയാണ് പ്രവര്‍ത്തിക്കേണ്ടത്?" (മത്തായി 19:16).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 18

ഇന്ന്‍ നിങ്ങള്‍ ചോദിക്കുന്നു. 'ഈ ആധുനിക ലോകത്ത് സന്തോഷമായിരിക്കുക സാധ്യമാണോ?' വാസ്തവത്തില്‍, ധനികനായ യുവാവ് ചോദിച്ച അതേ ചോദ്യമാണ് നിങ്ങളും ചോദിക്കുന്നത്. അയാളോടും, നിങ്ങളോരുത്തരോടും ക്രിസ്തു മറുപടി പറയുന്നു. അത് സാധ്യമാണ്. ജീവനില്‍ പ്രവേശിക്കുവാന്‍ അഭിലഷിക്കുന്നുവെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. അവിടുന്ന് തുടര്‍ന്നു: "നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. പിന്നെ വന്ന് എന്നെ അനുഗമിക്കുക."

ദൈവം നിശ്ചയിക്കുന്ന ചുമതലകള്‍ നിറവേറ്റിയില്ലെങ്കില്‍ മനുഷ്യന് സന്തോഷം ലഭിക്കുകയില്ലെന്നാണ് ഈ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്. എപ്രകാരം സന്തോഷം സാധ്യമാണ് എന്ന ചോദ്യത്തിന് മാത്രമല്ല ക്രിസ്തു ഉത്തരം തരുന്നത്. അതിലും അധികമായി, എങ്ങനെ സന്തോഷവാനാകാം, ഏത് വ്യവസ്ഥയില്‍ സന്തോഷവാനാകാം എന്നും അവന്‍ ഈ ഉത്തരത്തിലൂടെ പറഞ്ഞു തരുന്നുണ്ട്. അവന്റെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച്, നിങ്ങളെ തന്നെ മാറ്റിയെടുക്കാന്‍ സദാ പരിശ്രമിക്കുവിന്‍.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരിസ്, 16.6.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »