News - 2024

ഗര്‍ഭഛിദ്രവും കൃത്രിമ ഗര്‍ഭനിരോധനവും വ്യാപകമാക്കുവാനുള്ള ആരോഗ്യമന്ത്രിയുടെ പുതിയ പദ്ധതിയ്ക്കെതിരെ നൈജീരിയന്‍ ബിഷപ്പുമാര്‍ രംഗത്ത്

സ്വന്തം ലേഖകന്‍ 19-08-2016 - Friday

അബൂജ: ഗര്‍ഭഛിദ്രവും കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങളും വ്യാപകമാക്കുവാനുള്ള നൈജീരിയന്‍ ആരോഗ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടിയാണ് നൈജീരിയന്‍ ആരോഗ്യമന്ത്രി ഐസക് അഡിവോളി ഇത്തരത്തിലുള്ള പുതിയ നടപടികള്‍ പ്രചരിപ്പിക്കുന്നതെന്ന്‍ ബിഷപ്പുമാര്‍ പറയുന്നു.

വിദേശത്തു നിന്നുള്ള ഒരു ഏജന്‍സി വഴി നൈജീരിയായില്‍ ഗര്‍ഭഛിദ്രവും, കൃത്യമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്ന വിപുലമായ പദ്ധതിക്കാണ് ആരോഗ്യമന്ത്രി രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏജന്‍സിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തുവാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കുന്നതെന്നു ആരോഗ്യമന്ത്രി വാദിക്കുന്നു.

എന്നാല്‍, വിദേശത്തുനിന്നുള്ള ഒരു ഏജന്‍സിയെ നൈജീരിയന്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് ഇത്തരം തിന്മകള്‍ക്ക് വിധേയരാക്കുവാനുള്ള എല്ലാ ശ്രമങ്ങളേയും ചെറുക്കുമെന്ന് ബിഷപ്പുമാരുടെ പ്ലീനറി സമ്മേളനത്തില്‍ അറിയിച്ചതായി നൈജീരിയയിലെ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നൈജീരിയന്‍ ജനതയുടെ സംസ്‌കാരത്തേയും മാനത്തേയും വിലകുറച്ചു കാണുന്ന ഇത്തരം നടപടികളെ സഭ ശക്തമായി എതിര്‍ക്കും. ജീവന്‍ നശിപ്പിക്കുന്നതിനല്ല, അതിനെ നിലനിര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയാണ് സഭ നിലകൊള്ളുന്നതെന്നും ബിഷപ്പുമാര്‍ തങ്ങളുടെ കൂട്ടായ പ്രതികരണത്തില്‍ പറയുന്നു.

ബിഷപ്പുമാരുടെ സമിതിയുടെ പ്രസിഡന്റായ ആര്‍ച്ച് ബിഷപ്പ് ഗബ്രിയേല്‍ അബിഗുന്റിന്‍, സെക്രട്ടറി ബിഷപ്പ് ഫെലിക്‌സ് അജകായെ എന്നിവര്‍ ഒപ്പിട്ട ഔദ്യോഗിക പ്രതികരണത്തിലാണ് നൈജീരിയന്‍ ആരോഗ്യമന്ത്രിയുടെ വിവാദമായ പുതിയ നടപടിക്കെതിരെ സഭ ശക്തമായി രംഗത്ത് വരുമെന്ന് പറഞ്ഞിരിക്കുന്നത്. നൈജീരിയായിലെ യുവതികളായ സ്ത്രീകള്‍ക്ക് കുടിക്കാന്‍ ശുദ്ധമായ ജലവും, നല്ല ഭക്ഷണവും, യാത്രയ്ക്കായി നല്ല റോഡുകളും, വിദ്യാഭ്യാസത്തിനായി മികച്ച സ്ഥാപനങ്ങളുമാണ് ആവശ്യമെന്നും, മറിച്ച് ഗര്‍ഭനിരോധനത്തിനുള്ള മാര്‍ഗങ്ങളല്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും ബിഷപ്പുമാരുടെ പ്രതികരണത്തില്‍ പറയുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 70