News - 2024

മദര്‍ തെരേസയോടുള്ള ആദരസൂചകമായി വത്തിക്കാനിലെ യുഎസ് എംബസി ഓണ്‍ലൈന്‍ എക്‌സിബിഷന്‍ നടത്തുന്നു

സ്വന്തം ലേഖകന്‍ 19-08-2016 - Friday

റോം: വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് എംബസി വാഴ്ത്തപ്പെട്ട മദര്‍തെരേസയെ സംബന്ധിക്കുന്ന ഓണ്‍ലൈന്‍ എക്‌സിബിഷന്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ നാലാം തീയതി മദര്‍ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു എക്‌സിബിഷന്‍ നടത്തുവാന്‍ വത്തിക്കാനിലെ യുഎസ് എംബസി തീരുമാനിച്ചിരിക്കുന്നതെന്ന് അംബാസിഡര്‍ കെന്‍ ഹാക്കെറ്റ് പറഞ്ഞു. കാത്തലിക് റിലീഫ് സര്‍വ്വീസിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സമയം മദര്‍തെരേസയുടെ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുമായി ചേര്‍ന്ന് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് കെന്‍ ഹാക്കെറ്റ്.

ഈ മാസം 26-ന് വത്തിക്കാനിലെ യുഎസ് എംബസിയുടെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ഓണ്‍ലൈന്‍ എക്‌സിബിഷന്റെ ലിങ്കുകള്‍ ലഭ്യമായി തുടങ്ങും. യുഎസ് സന്ദര്‍ശന സമയത്ത് മദര്‍തെരേസ നടത്തിയ പ്രസംഗങ്ങളും ചിത്രങ്ങളും വീഡിയോകളുമായിരിക്കും ഓണ്‍ലൈന്‍ എക്‌സിബിഷനിലൂടെ കാണുവാന്‍ ആളുകള്‍ക്ക് അവസരം ലഭിക്കുക.

നാഷണല്‍ കൗണ്‍സില്‍ ഓഫ് കാത്തലിക് വുമണ്‍സിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി 1960-ല്‍ ആണ് മദര്‍തെരേസ ആദ്യമായി യുഎസില്‍ എത്തിയത്. പിന്നീട് നിരവധി തവണ യുഎസ് സന്ദര്‍ശിച്ച മദര്‍തെരേസയ്ക്ക് യുഎസ് സര്‍ക്കാര്‍, ബഹുമാനസൂചകമായി പ്രത്യേക യുഎസ് പൗരത്വം നല്‍കി ആദരിച്ചിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ എട്ടു പേര്‍ക്ക് മാത്രമാണ് ഇത്തരം ഒരു പ്രത്യേക പദവി ലഭിച്ചിട്ടുള്ളത്.

"അമേരിക്കന്‍ ജനതയുമായി മദര്‍തെരേസയ്ക്ക് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. നിരവധി തവണ വൈറ്റ് ഹൗസില്‍ സന്ദര്‍ശനം നടത്തിയ മദര്‍തെരേസയ്ക്ക് റൊണാള്‍ഡ് റീഗന്‍, ജോര്‍ജ് ബുഷ്, ബില്‍ ക്ലിന്റണ്‍ തുടങ്ങിയ പ്രസിഡന്റുമാരുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. 1985-ല്‍ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ നല്‍കി മദറിനെ റൊണാള്‍ഡ് റീഗന്‍ ആദരിച്ചിരുന്നു. ഇത്തരത്തിലുള്ള പല ചരിത്ര സംഭവങ്ങളും യുഎസ് ജനതയുമായി മദര്‍തെരേസയെ ബന്ധിപ്പിക്കുന്നു. ഇവയെല്ലാം എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തുവാനാണ് ശ്രമിക്കുന്നത്". കെന്‍ ഹാക്കെറ്റ് പറഞ്ഞു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 70