News - 2024

ബ്രസീലില്‍ വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിന്റെ മുഖം തെളിഞ്ഞതായി വിശ്വാസികളുടെ സാക്ഷ്യം; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നു

സ്വന്തം ലേഖകന്‍ 20-08-2016 - Saturday

ടങ്കാര: ബ്രസീലിലെ കത്തോലിക്ക ദേവാലയത്തില്‍ തിരുവോസ്തിയില്‍ ക്രിസ്തുവിന്റെ മുഖം തെളിഞ്ഞതായി വിശ്വാസികളുടെ സാക്ഷ്യം. ഇക്കഴിഞ്ഞ 14-ാം തീയതി ബ്രസീലിലെ ടങ്കാര ഡാ- സെറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുഹൃദയ ദേവാലയത്തിലാണ് അത്ഭുതം നടന്നതായി റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.

വിശുദ്ധ കുര്‍ബാന മദ്ധ്യേ വാഴ്ത്തിയ തിരുവോസ്തി കാസയുടെ ഒരു വശത്തേക്ക് പറ്റിചേരുന്നതായും അതില്‍ യേശുവിന്റെ മുഖം തെളിയുന്നതായി വൈദികനും ദിവ്യബലിക്കെത്തിയ വിശ്വാസികളും ദര്‍ശിച്ചുയെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. തിരുവോസ്തിയുടെ ഫോട്ടോകള്‍ പലരും മൊബൈലില്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവിടുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി. ദേവാലയത്തിലേക്ക് ജനങ്ങളുടെ വന്‍ ഒഴുക്ക് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഈ സംഭവം ദൈവത്തില്‍ നിന്നുള്ള ഒരു പ്രത്യക്ഷ അടയാളമായി ജനങ്ങള്‍ കണക്കാക്കുന്നുവെന്ന് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിന്റെ സെക്രട്ടറിയായ ജെയിംസ് മാര്‍ക്കല്‍ പറഞ്ഞു. തിരുവോസ്തി രക്തം ചിന്തിയെന്നും അത് മാംസമായി മാറിയെന്നും സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്. അതേ സമയം ഇതിനെ പറ്റി രൂപതാ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 71