News - 2024

മറിയം: തെറ്റിദ്ധരിക്കപ്പെട്ടതിന് ഇരയായവരുടെ അമ്മ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 16

സി.റെറ്റി FCC 16-05-2024 - Thursday

വ്യക്തിജീവിതത്തിലെ ഏറ്റവും ദുസഹമായ അനുഭവങ്ങളിൽ ഒന്നാണ് തെറ്റിദ്ധരിക്കപ്പെടുക അല്ലെങ്കിൽ സംശയിക്കപ്പെടുക എന്നുള്ളത്. പരിശുദ്ധ അമ്മയുടെ ജീവിതത്തിലെ വലിയ കുരിശുകളിൽ ഒന്നാണ് അമ്മ തെറ്റിദ്ധരിക്കപ്പെട്ടു എന്നത്. തെറ്റുകാരി ആയിരിക്കുമ്പോൾ പോലും മനസ്സിലാക്കപ്പെടാതെ പോകുന്നത് വേദനാജനകമാണെങ്കിൽ നിഷ്കളങ്ക ആയിരിക്കെ ആ വേദന ഉൾക്കൊള്ളുന്നത് എത്രയോ ഭയാനകമാണ്. പരിശുദ്ധ അമ്മ നമ്മുടെ അനുദിന ജീവിതത്തിലെ കൈപ്പുരസങ്ങളിൽ ഒന്ന് നമുക്ക് മുമ്പേ അനുഭവിച്ചു.

പരിശുദ്ധ അമ്മ നിഷ്കളങ്കയും പരിശുദ്ധിയും ആണെന്ന് വിശുദ്ധഗ്രന്ഥവും സഭാപാരമ്പര്യവും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അമ്മയെ സംശയിക്കാനുള്ള പ്രലോഭനങ്ങളെ യൗസേപ്പിതാവ് നീതിയാലും കരുണയാലും കീഴടക്കിയപ്പോൾ മറിയത്തെ അപമാനിതയാക്കുവാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പരിശുദ്ധ അമ്മയ്ക്ക് മംഗളവാർത്ത ലഭിച്ച സമയം ഏറ്റവും നല്ല സമയവും ഏറ്റവും മോശസമയവും ആയിരുന്നു.

ദൈവം നൽകിയ സ്വർഗ്ഗീയ നിധി ഏറ്റുവാങ്ങിയതിനാൽ പരിശുദ്ധ അമ്മയ്ക്ക് അത് ഏറ്റവും നല്ല സമയം ആയിരുന്നു. എന്നാൽ ഒരു സംശയം മറിയത്തിന് അത് മോശമായ ഒരു സമയവും ആക്കി മാറ്റി. തെറ്റിദ്ധരിക്കപ്പെടുക എന്നത് കടുത്ത ആഘാതം ഏൽപ്പിക്കുന്ന ഒന്നാണ്. തെറ്റിദ്ധരിക്കപ്പെടുന്നതിന്റെ ആത്മീയവശം എന്താണെന്ന് ഹെബ്രായ ലേഖനം നമ്മെ പഠിപ്പിക്കുന്നുണ്ട്(Heb:11/38) അവരെ ഉൾക്കൊള്ളാൻ ലോകം യോഗ്യമായിരുന്നില്ല. നമ്മെ ഒരു വ്യക്തി തെറ്റിദ്ധരിക്കപ്പെടുന്നു എങ്കിൽ അതിനു പിന്നിൽ അവരുടെ അയോഗ്യതയും അറിവില്ലായ്മയും ആണ്.

മനുഷ്യരെല്ലാം പാപികൾ ആയിരിക്കുന്നതിനാൽ ആ യോഗ്യരായിരിക്കുന്നതിനാൽ ധാരണകളെക്കാൾ തെറ്റിദ്ധാരണകളും പരസ്പര വിശ്വാസത്തെക്കാൾ സംശയങ്ങളും മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കാൻ കഴിയാതെ വരുന്നതും കൂടി വരുന്നു. തെറ്റിദ്ധാരണയുടെ പേരിൽ സംശയത്തിന്റെ പേരിൽ എത്രയോ വ്യക്തികളാണ് ജീവൻ നഷ്ടപ്പെടുത്തിയത്. വിശുദ്ധരെല്ലാം തെറ്റിദ്ധാരണയുടെ വക്കിൽ കൂടി കടന്നു പോയവരാണ്.

തെറ്റിദ്ധാരണകൾക്ക് അനേകം കാരണങ്ങൾ ഉണ്ടാകാം. വസ്തുതകൾ മനസ്സിലാക്കുമ്പോൾ തെറ്റിദ്ധാരണകൾ മാറും. സത്യം മനസ്സിലാക്കാൻ നമുക്ക് കഴിയുന്നില്ല അതിന്റെ കാരണം തിരുവചനം നമ്മെ പഠിപ്പിക്കുന്നു സ്നേഹം സകലതും വിശ്വസിക്കുന്നു. സ്നേഹമില്ലായ്മയും വിശ്വാസമില്ലായ്മയുമാണ് തെറ്റിദ്ധാരണയുടെ പ്രധാനപ്പെട്ട കാരണം.സഹോദരങ്ങളെ സംശയിക്കുന്ന സാഹചര്യങ്ങളിൽ നാം സ്വീകരിക്കേണ്ട സുന്ദര മനോഭാവം ശിഷ്യരുടേതാണ് "ഞങ്ങൾക്ക് അറിഞ്ഞുകൂടാ"(Jn13/6) തോമാശ്ലീഹാ തന്നെയാണ് ഈ ഏറ്റുപറച്ചിൽ നടത്തുന്നത്. സഹോദരങ്ങളുടെ മനസ്സ് നമുക്ക് അറിഞ്ഞുകൂടാ നാം ബാഹ്യമായവ മാത്രം കണ്ടുകൊണ്ട് വിധിക്കുന്നു ദൈവമോ ഹൃദയം കാണുന്നു..പരിശുദ്ധ അമ്മയുടെ ജീവിതത്തിന്റെ നിർണായകനിമിഷങ്ങളിൽ അമ്മ സംശയിക്കപ്പെടുകയുംചെയ്തു.നമ്മുടെ ജീവിതത്തിലും നമ്മെ രഹസ്യമായും പരസ്യമായും അനേകർ ഉപേക്ഷിക്കും.. ഇങ്ങനെയുള്ള അവസരങ്ങളിൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥം നമുക്ക് തേടാം. കാരണം തെറ്റിദ്ധരിക്കപ്പെട്ട അവൾക്ക് തെറ്റിദ്ധരിക്കപ്പെടുന്നവരുടെ വേദന മനസ്സിലാക്കാൻ സാധിക്കും.

More Archives >>

Page 1 of 961