News - 2024
വിശ്വാസികളുടെ ജീവിത സാഹചര്യങ്ങളെ ശരിയായി മനസിലാക്കുവാനുള്ള പരിശീലനം വൈദിക വിദ്യാര്‍ത്ഥികൾക്ക് ആവശ്യം: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 26-08-2016 - Friday
വത്തിക്കാന്‍ സിറ്റി: വിശ്വാസികളുടെ ജീവിത സാഹചര്യങ്ങളെ ശരിയായി മനസിലാക്കുവാനുള്ള കൃത്യമായ പരിശീലനം വൈദിക വിദ്യാര്‍ത്ഥികൾക്ക് ആവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജസ്യൂട്ട് വൈദികരുടെ പ്രസിദ്ധീകരണമായ 'ലാ സിവിറ്റ്‌ലാ കത്തോലിക്ക' എന്ന മാസികയുടെ ഇന്നലെ ഇറങ്ങിയ പതിപ്പിലാണ് ഫ്രാന്‍സിസ് പാപ്പയുടെ പരാമര്‍ശം. തന്റെ പോളണ്ട് സന്ദര്‍ശനത്തിനിടെ ക്രാക്കോവില്‍ വച്ച് 28 ജസ്യൂട്ട് വൈദികരോട് നടത്തിയ കൂടിക്കാഴ്ച്ചയുടെ റിപ്പോര്‍ട്ടാണ് 'ലാ സിവിറ്റ്‌ലാ കത്തോലിക്ക'യില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തികച്ചും സ്വകാര്യമായി നടന്ന ഒരു കൂടിക്കാഴ്ചയായതിനാല്‍ സംഭാഷണങ്ങളുടെ പൂര്‍ണ്ണ രൂപം പുറത്തുവന്നിട്ടില്ല.
"വെളുപ്പും കറുപ്പും മാത്രം നിറഞ്ഞ അനുദിന ജീവിത സാഹചര്യങ്ങളുള്ള ജനസമൂഹമല്ല കത്തോലിക്കര്‍. മങ്ങിയ നിറത്തോടുകൂടിയ ജീവിത ചുറ്റുപാടുകളാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്. വൈദികര്‍ക്ക് ഇതിനെ കുറിച്ച് കൃത്യമായ ധാരണ ആവശ്യമാണ്. വൈദിക പരിശീലനം നേടുന്ന സമയത്ത് തന്നെ ഇതിനായി സെമിനാരി വിദ്യാര്‍ത്ഥികള്‍ പ്രത്യേകം തയ്യാറെടുക്കണം. അവരാണ് ഭാവി വൈദികര്‍. അവരിലൂടെയാണ് സഭയുടെ അജപാലന ദൗത്യം മുന്നോട്ട് നീങ്ങുന്നത്".
"വൈദികര്‍ക്ക് കാര്യങ്ങളെ വേര്‍തിരിച്ച് അറിയുവാനുള്ള കഴിവ് വേണം. സെമിനാരി വിദ്യാര്‍ത്ഥികളെ ഇതിനായി നാം പാകപ്പെടുത്തണം. സാധാരണക്കാര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ അവര്‍ക്ക് അറിയുവാന്‍ കഴിയണം. അപ്പോള്‍ മാത്രമേ അവരെ എങ്ങനെ വേണം ശുശ്രൂഷിക്കേണ്ടതെന്ന കാര്യം വൈദികര്‍ക്ക് മനസിലാക്കുവാന്‍ സാധിക്കുകയുള്ളു." ലാ സിവിറ്റ്‌ലാ കത്തോലിക്കയില്‍ പാപ്പയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു.
വത്തിക്കാന്‍ മുന്‍ മാധ്യമ വക്താവ് ഫാദര്‍ ഫെഡറിക്കോ ലെംബോര്‍ഡിയും ഫാദര്‍ അന്റോണിയോ സ്പഡാരോയും ജസ്യൂട്ട് വൈദികരുടെ സംഘത്തില്‍ ഉണ്ടായിരുന്നു. അന്ന്‍ 40 മിനിറ്റോളം വൈദികരുമായി ചര്‍ച്ചയ്ക്ക് ചിലവഴിച്ച മാര്‍പാപ്പ, ഓരോ വൈദികരുടെയും അരികില്‍ എത്തി വ്യക്തിപരമായി അവരെ പരിചയപ്പെടുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തിരിന്നു. ക്രാക്കോവ് ആര്‍ച്ച് ബിഷപ്പ് ഹൌസില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക