India - 2024

കേരള കത്തോലിക്ക സഭ നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

22-10-2024 - Tuesday

കോട്ടയം: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി കേരള കത്തോലിക്ക മെത്രാൻ സമിതിയും ദീപികയും ചേർന്ന് സർക്കാരുമായി സഹകരിച്ചു നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതി വേവ്സിൻ്റെ (വയനാട് ആൻഡ് വിലങ്ങാട് എസ്റ്റാബ്ലിഷ്മെന്റ്സ് ആൻഡ് സപ്പോർട്ട്സ്) ലോഗോ മന്ത്രി കെ. രാജൻ പ്രകാശനം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആൻ്റണി, അഡ്വ. വി.ബി. ബിനു എന്നിവർ സംബന്ധിച്ചു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കല്‌പറ്റ ആസ്ഥാനമായി കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ്, ജീവന, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, സെൻ്റർ ഫോർ ഓവറോൾ ഡെവലപ്മെന്റ് എന്നിവയിലൂടെ കേരള സോഷ്യൽ സർവീസ് ഫോറം വേവ്സ് പദ്ധതി നടപ്പിലാക്കുന്നത്. 100 പുതിയ ഭവനങ്ങളുടെ നിർമാണം, ഗൃഹോപകരണങ്ങൾ നല്‌കൽ, ജീവനോപാധി പ്രദാനം ചെയ്യൽ, ഇതര സമാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സഭ നടപ്പിലാക്കുന്നത്.

More Archives >>

Page 1 of 606