News - 2024

അന്താരാഷ്ട്ര മദർ തെരേസ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 27-08-2016 - Saturday

കൊൽക്കത്ത: സെപ്റ്റംബര്‍ 4നു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മദര്‍ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ (MTIFF) ആരംഭിച്ചു. പെട്രി പ്രൊഡക്ഷന്‍റെ (1986) മദര്‍ തെരേസ എന്ന ഡോക്യുമെന്‍ററിയോടെയാണു ഫെസ്റ്റിവല്‍ ആരംഭിച്ചത്. ‘മദർ തെരേസ– ആൻ അൺഎക്സ്പറ്റഡ് എൻകൗണ്ടർ’ എന്ന ഈ ഡോക്യുമെന്ററി ഉൾപ്പെടെ മൂന്നു ചിത്രങ്ങളുടെ പ്രദർശനത്തിനു കൊൽക്കത്ത നന്ദൻ മൾട്ടിപ്ലക്സ് വേദിയാവുക. ബാക്കി പ്രദര്‍ശനങ്ങള്‍ വിവിധ സ്ഥലങ്ങളിലായി നടക്കും.

മദറിന്റെ ജീവിതം പ്രതിപാദ്യ വിഷയമായ 23 വിദേശ – ഇന്ത്യൻ സിനിമകള്‍ നാലു ദിവസത്തെ മേളയിൽ പ്രദർശിപ്പിക്കും. കൊൽക്കത്ത അതിരൂപത, മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം, വേൾഡ് കാത്തലിക് അസോസിയേഷൻ ഫോർ കമ്യൂണിക്കേഷൻ ഇന്ത്യൻ ചാപ്റ്റർ എന്നിവയാണു സംഘാടകർ. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യയിലെ 100 പട്ടണങ്ങളിലും 50 വിദേശ രാജ്യങ്ങളിലും ഫിലിം ഫെസ്റ്റിവൽ നടത്തുമെന്നു സംഘാടകർ അറിയിച്ചു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 73