News - 2024

വത്തിക്കാനില്‍ ജാഗരണ പ്രാര്‍ത്ഥന ഇന്ന്‍; മിഷ്ണറിസ് ഓഫ് ചാരിറ്റി അംഗങ്ങളുടെ വ്രതനവീകരണം അല്പസമയത്തിനകം നടക്കും

സ്വന്തം ലേഖകന്‍ 02-09-2016 - Friday

വത്തിക്കാന്‍: മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനു മുന്നോടിയായിട്ടുള്ള ജാഗരണ പ്രാര്‍ത്ഥന ഇന്ത്യന്‍ സമയം രാത്രി 11.30 നു ആരംഭിക്കും. മദറിന്‍റെ സ്മരണയില്‍ ലോകത്തിന്‍റെ നാനാഭാഗത്തു നിന്നു വത്തിക്കാനില്‍ എത്തിയ തീര്‍ഥാടകര്‍ ജാഗരണപ്രാര്‍ഥനയില്‍ പങ്കുചേരും. റോമിലെ സെന്‍റ് അനസ്താസീയ ബസലിക്കയിലാണു ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ജാഗരണ പ്രാര്‍ത്ഥനക്കു മുന്പായി വൈകിട്ട് 5നു (ഇന്ത്യന്‍ സമയം രാത്രി 8.30) മിഷനറിസ് ഓഫ് ചാരിറ്റി സന്യാസ സഭ സമൂഹങ്ങളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും വ്രതനവീകരണം നടക്കും. സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലി മധ്യേയാണ് വ്രതനവീകരണം. തുടര്‍ന്നു രാത്രി എട്ടര മുതല്‍ റോമാരൂപതയുടെ കത്തീഡ്രല്‍ സാന്‍ ജോവാന്നി ലാറ്ററാന്‍ ബസിലിക്കയില്‍ ദിവ്യകാരുണ്യ ആരാധന ആരംഭിക്കും.

വചന വിചിന്തനത്താല്‍ നയിക്കപ്പെടുന്ന ആരാധനയ്ക്കു കര്‍ദിനാള്‍ അഗസ്റ്റിനോ വല്ലീനി നേതൃത്വം നല്‍കും. വിവിധഭാഷകളില്‍ കുമ്പസാരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10.30നു സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലി മധ്യേയാണു ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 76