News - 2024

ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്കെതിരെ വ്യാജ ആരോപണം; വിചാരണ തുടരുന്നു

സ്വന്തം ലേഖകന്‍ 12-09-2016 - Monday

ടെഹ്‌റാന്‍: ഇസ്ലാം മതത്തില്‍ നിന്നും ക്രിസ്തുവിന്റെ മാര്‍ഗം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്ന മൂന്നു പേര്‍ക്കെതിരെ ഇറാന്‍ ഭരണകൂടം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി. ദേശീയ സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന ഗുരുതരമായ വകുപ്പാണ് ഇസ്ലാം മതം ഉപേക്ഷിച്ചതിന്റെ പേരില്‍ പ്രതികാര നടപടിയായി മൂന്നു പേര്‍ക്കെതിരേയും എടുത്തിരിക്കുന്നത്. ഇവരുടെ പാസ്റ്റര്‍ക്കും ഭാര്യക്കും എതിരേയും ഭരണകൂടം ഈ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്.

യാസിര്‍ മൊസിബ്‌സദേഹ്, സഹേബ് ഫദായി, മുഹമ്മദ് റീസ ഒമിദി എന്നീവര്‍ക്കെതിരെയാണ് രാജ്യത്തിന്റെ സുരക്ഷയെ അപായപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് കുറ്റം ചുമത്തിയിരിക്കുന്നത്. മേയ് മാസം 13-ാം തീയതി വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു തടവിലാക്കി. ആഴ്ചകള്‍ നീണ്ട തടവിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലായി ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയെ അപായപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച്, കേസില്‍ ഇപ്പോഴും വാദം തുടരുകയാണ്.

ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനാണ് അടിസ്ഥാന രഹിതമായ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണകൂടം കേസ് എടുത്തതെന്ന് എല്ലാവരും ആരോപിക്കുന്നു. മസ്ലീങ്ങള്‍ക്ക് അവരുടെ വിശ്വാസം ഉപേക്ഷിച്ച് മറ്റു മതത്തിലേക്ക് ചേരുവാന്‍ ഇറാന്‍ ഭരണകൂടം അനുവാദം നല്‍കുന്നില്ല. വ്യാജ ആരോപണങ്ങള്‍ നേരിടുന്ന തങ്ങളുടെ സഹവിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇറാനിലെ ക്രൈസ്തവര്‍ ആവശ്യപ്പെട്ടു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 80