News - 2024
അഴിമതി തടയുവാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രവര്‍ത്തനത്തില്‍ വത്തിക്കാനും
സ്വന്തം ലേഖകന്‍ 26-09-2016 - Monday
വത്തിക്കാന്‍: അഴിമതി തടയുന്നതിനുള്ള ശ്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തോടു കൈകോര്‍ത്ത് വത്തിക്കാനും. അഴിമതിക്കെതിരെ ഐക്യരാഷ്ട്രസഭ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷന്റെ ഭാഗമായി, അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കുന്ന നടപടികളോടു തങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള രേഖ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസില്‍ എത്തി കൈമാറി. സെപ്റ്റംബര്‍ 19-ാം തീയതിയാണ് കര്‍ദിനാള്‍ പിയട്രോ, തങ്ങളുടെ പങ്കാളിത്വം അറിയിച്ചു കൊണ്ടുള്ള രേഖ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികള്‍ക്ക് കൈമാറിയത്.
രാജ്യത്തിന്റെ പുതിയ തിരുമാനത്തേയും നടപടിയേയും സംബന്ധിച്ചുള്ള വിശദീകരണം വത്തിക്കാന്‍ വിദേശകാര്യവകുപ്പ് മന്ത്രി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗലാഗ്ഹര്‍ വത്തിക്കാന്‍ ദിനപത്രത്തില്‍ വിശദീകരിച്ച് എഴുതിയിട്ടുണ്ട്. "അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി സ്വീകരിക്കുന്ന ഒരു നടപടിയില്‍ ഏര്‍പ്പെടുന്നതിലൂടെ അഴിമതിക്കെതിരേയുള്ള സന്ദേശമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി കാണിക്കുന്നത്. നമ്മുടെ രാജ്യത്ത് മാത്രമല്ല, സഭയിലും അതിന്റെ സംവിധാനങ്ങളിലുമുള്ള എല്ലാ നടപടികളും അഴിമതി രഹിതമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനാല്‍ തന്നെ ഉദ്ദേശിക്കുകയും, അതിനായി പ്രവര്‍ത്തിക്കണമെന്ന് നമ്മോട് ആഹ്വാനം ചെയ്യുകയുമാണ്". ആര്‍ച്ച് ബിഷപ്പ് പോള്‍ ഗലാഗ്ഹര്‍ പറഞ്ഞു.
പൊതു, സ്വകാര്യ മേഖലകളിലെ അഴിമതി തുടച്ചു നീക്കുന്നതിനായി 2005-ല്‍ ആണ് ഐക്യരാഷ്ട്ര സഭ പുതിയ ചില നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചത്. 'മെറീഡാ കണ്‍വെന്‍ഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി- സാമ്പത്തിക ക്രമക്കേടുകള്‍, കള്ളപ്പണം, കൈക്കൂലി എന്നിവ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് നിര്‍ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം അഴിമതിയാണെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക