India
'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെ കേന്ദ്രമാക്കി ഇന്ന് സെമിനാര്‍; തത്സമയ സംപ്രേക്ഷണം യൂട്യൂബില്‍
പ്രവാചകശബ്ദം 25-07-2026 - Saturday
ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ 'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെ കേന്ദ്രമാക്കി ആലുവയിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയും സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫിയും ചേര്‍ന്ന് ഒരുക്കുന്ന സെമിനാര്‍ ഇന്ന്. കാര്‍മ്മല്‍ ഗിരി സെമിനാരിയില്‍ നടക്കുന്ന സെമിനാറില്‍ ചാക്രിക ലേഖനത്തിന്റെ തത്ത്വശാസ്ത്ര വശങ്ങളെ കുറിച്ച് സെമിനാരി പ്രൊഫസറായ ഫാ. ഡോ. മാര്ട്ടിന് കല്ലുങ്കലും ദൈവശാസ്ത്ര വശങ്ങളെ കുറിച്ച് പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുണ്‍ കലമറ്റത്തിലും ക്ലാസുകള്‍ നയിക്കും. ഇന്നു രാവിലെ 9 മുതല്‍ ഉച്ചയ്ക്കു 12.30 വരെയാണ് സെമിനാര്‍. ക്ലാസില്‍ എഴുനൂറിലധികം സെമിനാരി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് വേണ്ടി തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെയും ലഭ്യമാക്കുന്നുണ്ട്.
More Archives >>
Page 1 of 689
More Readings »
ഇന്തോനേഷ്യയിലെ ഭൂകമ്പത്തിൽ സഹായഹസ്തവുമായി കത്തോലിക്ക സഭ
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഫ്ലോറെസ് ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ സഹായഹസ്തവുമായി കത്തോലിക്ക സഭ....

പ്രതിസന്ധികളിലും സഭ വിശ്വാസികൾക്കൊപ്പം: തയ്ബെയിലെ ക്രൈസ്തവർക്ക് ഐക്യദാർഢ്യവുമായി ജെറുസലേം പാത്രിയാർക്കീസ്
ജെറുസലേം: വിശുദ്ധ നാട്ടിലുടനീളം, എല്ലാ തലങ്ങളിലും സഭയുടെ സാന്നിധ്യം നിലനിർത്താൻ തങ്ങളുടെ...

ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നൈജീരിയന്‍ യുവതിക്ക് കോടതിയുടെ സംരക്ഷണം
കാനോ: നൈജീരിയയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും നിർബന്ധിത വിവാഹം...

വേളാങ്കണ്ണിയില്‍ 29ന് തിരുനാള്‍ കൊടിയേറ്റം
വേളാങ്കണ്ണി: ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് വേളാങ്കണ്ണിയില്‍ 29ന് കൊടിയേറുമെന്ന്...

സിറോ മലബാർ മെത്രാന്മാരുടെ സിനഡ് സമ്മേളനം ഇന്നു മുതല്‍
കാക്കനാട്: സീറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻറെ രണ്ടാം...

വിശുദ്ധ ലിബേരാറ്റൂസും, സഹ വിശുദ്ധരും രക്തസാക്ഷികളുമായ ആറ് സന്യാസിമാരും
ആഫ്രിക്കയിലെ അരിയന് ഗോത്രരാജാവായിരുന്ന ഹെണെറിക്ക് തന്റെ ഭരണത്തിന്റെ ഏഴാം വര്‍ഷത്തില്‍,...






