News - 2024
കത്തോലിക്ക സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാധാനവും ശാന്തിയും പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കണമെന്ന് ഫിലിപ്പീന്‍സ് ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 30-09-2016 - Friday
മനില: ഫിലിപ്പിന്‍സില്‍ കത്തോലിക്ക സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാധാനവും ശാന്തിയും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി പ്രത്യേക പദ്ധതി രൂപകല്‍പ്പന ചെയ്യണമെന്ന് കത്തോലിക്ക ബിഷപ്പ്. കഗായന്‍ ഡീ ഒറോ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്റോണിയോ ലെഡിസ്മയാണ് കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പുതിയ പാഠ്യപദ്ധതി തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സമാധാനത്തിന്റെ സംസ്‌കാരം കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാത്തലിക് എജ്യൂക്കേഷന്‍ അസോസിയേഷന്‍ ഓഫ് ഫിലിപ്പിന്‍സിന്റെ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ആര്‍ച്ച് ബിഷപ്പ് തന്റെ ആശയം നിര്‍ദേശിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിനും സാംസ്‌കാരിക സമന്വയത്തിനും ഉതകുന്നതായിരിക്കും സമാധാന സന്ദേശങ്ങളുടെ പഠനമെന്നും ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. മനുഷ്യ ജീവന്റെ മഹത്വവും കുടുംബ ബന്ധങ്ങളുടെ വിലയും കുട്ടികളിലേക്ക് പകര്‍ന്നു നല്‍കണമെന്നും ബിഷപ്പ് പറഞ്ഞു.
രാജ്യത്തെ 1500-ല്‍ അധികം കത്തോലിക്ക സ്‌കൂളുകളില്‍ നിന്നും മൂവായിരത്തില്‍ അധികം പ്രതിനിധികള്‍ സീബു സിറ്റിയില്‍ നടന്ന വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ എത്തി. 'K-12' എന്നറിയപ്പെടുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് സര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്ത് നടപ്പിലാക്കുന്നത്. ഈ തീരുമാനം കത്തോലിക്ക സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളെ ദോഷകരമായി ബാധിക്കുന്ന തീരുമാനം നടപ്പിലാക്കുവാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ യോഗം അപലപിച്ചു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക