News - 2024
അക്രമി സംഘം തട്ടിക്കൊണ്ടു പോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി
സ്വന്തം ലേഖകന്‍ 01-10-2016 - Saturday
അബൂജ: നൈജീരിയായില്‍ അക്രമി സംഘം തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന്‍ മോചിതനായി. 'ഫാദര്‍ ടാന്‍സി' മേജര്‍ സെമിനാരിയുടെ റെക്ടറായ ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മിനെ തട്ടിക്കൊണ്ടു പോയ അക്രമി സംഘമാണ് വൈദികനെ വെറുതെ വിട്ടത്.
രണ്ടര മില്യണ്‍ നൈജീരിയന്‍ നൈറ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് വൈദികനെ അക്രമി സംഘം തട്ടിക്കൊണ്ടു പോയത്. എന്നാല്‍ മോചനദ്രവ്യം കൂടാതെ തന്നെയാണ് വൈദികന്‍ മോചിതനായിരിക്കുന്നത്.
അവ്കാ രൂപതയുടെ വക്താവ് ഫാദര്‍ ഫ്രാന്‍സിസ് ചിഡൂമിയാണ് വൈദികന്‍ മോചിതനായ വിവരം മാധ്യമങ്ങളെ അറിയിച്ചത്. "ദൈവത്തിന്റെ കാരുണ്യത്താല്‍ ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മിനെ അക്രമി സംഘം മോചിപ്പിച്ചു. എന്‍സൂക്ക രൂപതയിലെ വൈദികനായ ഫാദര്‍ ഇമ്മാനുവേല്‍ ഇപ്പോള്‍ രൂപതയുടെ ബിഷപ്പ് ഗോഡ്ഫ്രീ ഒനാഹിനൊപ്പം ഉണ്ട്". ഫാദര്‍ ഫ്രാന്‍സിസ് ചിഡൂമി പറഞ്ഞു.
അവ്കാ രൂപതയുടെ ബിഷപ്പായ പൗളിനസ് ഇസിയോകാഫോര്‍ ആണ് മോചിതനായ ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മിനെ സ്വീകരിച്ചത്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിഷപ്പ് പൗളിനസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 26-ാം തീയതിയാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്. ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മും മറ്റു രണ്ടു വൈദികരും സഞ്ചരിച്ചിരുന്ന വാഹനം അക്രമികള്‍ വളയുകയും ഇമ്മാനുവേല്‍ ഡിമ്മിനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. അക്രമികളുടെ വെടിയേറ്റെങ്കിലും മറ്റു രണ്ടു വൈദികരും ഓടി രക്ഷപ്പെട്ടു.
ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുസ്ലീം ഗോത്ര വര്‍ഗ്ഗമായ ഫുലാനി ഹെഡ്‌സ്മാന്‍ വിഭാഗത്തിലെ ഒരു സംഘം ആളുകളാണ് വൈദികരെ ആക്രമിച്ച ശേഷം ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മിനെ തട്ടിക്കൊണ്ടു പോയത്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക