News
നേപ്പാളിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പി കത്തോലിക്ക സന്നദ്ധ സംഘടന
പ്രവാചകശബ്ദം 04-09-2026 - Friday
കാഠ്മണ്ഡു: നേപ്പാളിലെ രസുവ ജില്ലയിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി വിവിധ തരത്തിലുള്ള സഹായങ്ങളുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ്. നിലവിൽ ആയിരത്തോളം കുടുംബങ്ങൾക്ക് അടിയന്തര ഭക്ഷണവും താമസസൗകര്യവും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കിയിട്ടുണ്ട്. നാലായിരം കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
പ്രളയത്തെത്തുടർന്ന് തകർന്ന റോഡുകളും പ്രതികൂല കാലാവസ്ഥയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെങ്കിലും സാധിക്കുന്ന വിധത്തിലെല്ലാം സംഘടന സഹായം ലഭ്യമാക്കുന്നുണ്ട്. ദുരിതബാധിതർക്ക് തയ്യാറാക്കിയ ഭക്ഷണങ്ങൾ, ശുചിത്വ കിറ്റുകൾ, സോളാർ ലൈറ്റുകൾ എന്നിവ നൽകുന്നതിനൊപ്പം ദീർഘകാല പുനരധിവാസ പ്രവർത്തനങ്ങൾക്കും കാരിത്താസ് നേപ്പാൾ തുടക്കം കുറിച്ചിട്ടുണ്ട്.
വീടുകൾ നഷ്ടപ്പെട്ടവർക്ക് വാടക നൽകുക, തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുക, കുട്ടികൾക്കായി താൽക്കാലിക പഠന കേന്ദ്രങ്ങൾ ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങളും സംഘടന ഏകോപിപ്പിക്കുന്നുണ്ട്. പ്രകൃതിദുരന്തം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അനീതിയുടെ നേർച്ചിത്രമാണെന്ന് കാരിത്താസ് നേപ്പാൾ എക്സിക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ സിസിലിയ പറഞ്ഞു. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഇതുവരെ 1,259 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. 5,000ത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. ടിബറ്റിൽ 21 പേർക്കാണ് ജീവന്‍ നഷ്ട്ടമായത്. 541 പേരെ കാണാതായി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















