News - 2024

ദേവാലയങ്ങളുടെയും ഭവനങ്ങളുടെയും മുറ്റം കോൺക്രീറ്റിടുന്നതിലും ടൈലുകള്‍ പാകുന്നതിലും ആത്മപരിശോധന വേണം: കെസിബിസി സർക്കുലർ

സ്വന്തം ലേഖകന്‍ 19-10-2016 - Wednesday

കൊച്ചി: ദേവാലയങ്ങളുടെയും സഭാസ്ഥാപനങ്ങളുടെയും വീടുകളുടെയും മുറ്റം കോൺക്രീറ്റിടുന്നതും ടാർ ചെയ്യുന്നതും ടൈലുകൾ പാകുന്നതും മഴവെള്ളം അകറ്റുമെന്നും ഇതുസംബന്ധിച്ച് ആത്മപരിശോധന വേണമെന്നും കെസിബിസി സർക്കുലർ.

കത്തോലിക്കാസഭയുടെ കാരുണ്യവർഷാചരണത്തിന്റെ ഭാഗമായി കെസിബിസിയുടെ സാമൂഹികനീതിക്കും വികസനത്തിനുമായുള്ള കമ്മിഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് പുതിയ നിര്‍ദേശങ്ങള്‍ നല്കിയിരിക്കുന്നത്. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി എല്ലാവരും കൈകോർക്കണമെന്നും സർക്കുലറിൽ പറയുന്നു.

വരുംതലമുറകൾക്കായി കരുതിവയ്ക്കേണ്ട ഭൂഗർഭജലം ചൂഷണം ചെയ്യുന്നത് ആത്മപരിശോധന നടത്തേണ്ടതാണ്. ജലസ്രോതസ്സുകൾ മലിനമാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവർ ചേർന്നു പുറത്തിറക്കിയ സർക്കുലർ ആഹ്വാനം ചെയ്യുന്നു.

"ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്തസംഘടനകളും ശുശ്രൂഷാവേദികളും സ്ഥാപനങ്ങളും കുടുംബങ്ങളും പങ്കുചേരണം. കിണർ റീചാർജിങ് പദ്ധതിയിൽ എല്ലാ കുടുംബങ്ങളും പങ്കെടുക്കണം. പറമ്പുകളില്‍ മഴക്കുഴികളും ചാലുകളുമുണ്ടാക്കി കിണർ ഉറവകളെ പുഷ്ടിപ്പെടുത്തണം. കിണറ്റിലെ വെള്ളം സ്ഥിര നിക്ഷേപമായി സൂക്ഷിക്കണം. മഴവെള്ള സംഭരണികളും മാതൃകാപരമാണ്. വീട്ടിൽ ഒരുവട്ടം ഉപയോഗിച്ച വെള്ളം ചെടികൾ നനയ്ക്കാൻ ഉപയോഗിക്കാം". സര്‍ക്കുലറില്‍ പറയുന്നു.

More Archives >>

Page 1 of 94