News - 2024
ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തും
സ്വന്തം ലേഖകന്‍ 05-11-2016 - Saturday
വത്തിക്കാന്‍: കാല്‍പന്തു കളിയിലെ ലോകചാമ്പ്യന്‍മാരായ ജര്‍മ്മന്‍ ദേശീയ ടീം ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കാണുവാന്‍ തയ്യാറെടുക്കുന്നു. ഇറ്റലിക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുന്നതിനു മിലാനിലേക്ക് എത്തുന്ന ജര്‍മ്മന്‍ ടീം ഈ മാസം 14-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഫുട്‌ബോള്‍ കളിയെ ഏറെ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ്.
ജര്‍മ്മന്‍ ടീം ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുന്ന കാര്യം കോച്ച് ജോവാക്കിം ലോയാണ് മാധ്യമങ്ങളെ അറിയിച്ചത്. നവംബര്‍ 15-ാം തീയതിയാണ് മിലാനില്‍ ഇറ്റലിയുമായി ജര്‍മ്മന്‍ ടീം സൗഹൃദ മത്സരം കളിക്കുന്നത്. ഇതിനു മുമ്പ് റോമില്‍ എത്തുന്ന ടീം അംഗങ്ങള്‍ റോമിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ടീം മിലാനിലെ മത്സരം നടക്കുന്നതിന്റെ തലേദിവസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സ്വകാര്യ സന്ദര്‍ശനം നടത്തുന്നത്. 14-ാം തീയതി തിങ്കളാഴ്ച രാവിലെയാണ് ടീം അംഗങ്ങള്‍ മാര്‍പാപ്പയെ കാണുക. മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം അവര്‍ മിലാനിലേക്ക് യാത്ര തിരിക്കും.