News - 2025
വളരെ കുറച്ച് ക്രിസ്ത്യൻ അഭയാത്ഥികളെ മാത്രം സിറിയയിൽ നിന്നും സ്വീകരിച്ചതിനെ ന്യായീകരിച്ചുകൊണ്ട് അമേരിക്ക
സ്വന്തം ലേഖകൻ 19-12-2015 - Saturday
സിറിയയിൽ നിന്നും വളരെ കുറച്ച് അഭയാത്ഥികളെ മാത്രം സ്വീകരിച്ചതിന്, U.S House Oversight Committee-യുടെ ചെയർമാൻ റിപ്പബ്ലിക്കൻ ജയ്സൺ ഷഫറ്റ്സ്, Department of Homeland Security-യിലെ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടതായി Washington Examiner റിപ്പോർട്ട് ചെയ്യുന്നു.
സിറിയയിൽ 10% ക്രൈസ്തവരുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വെറും 29 സിറിയൻ ക്രൈസ്തവർക്കാണ് US-ൽ അഭയം നൽകിയത്. അതിന്റെ കാരണമാണ് അദ്ദേഹം ആരാഞ്ഞത്.
അതിനു കാരണം, സിറിയയിൽ ക്രൈസ്തവർക്ക് സുരക്ഷിതത്വബോധം ഉള്ളതുകൊണ്ടാണ് എന്ന്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ, അഭയാർത്ഥി പ്രശ്നം കൈകാര്യം ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥയായ ആനി റിച്ചാർഡ്സ് മറുപടി നൽകി.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ, 53 ക്രൈസ്തവ അഭയാർത്ഥികളെയാണ് US സ്വീകരിച്ചിട്ടുള്ളത് എന്ന് റിപ്പബ്ലിക്കൻ മാർക്ക് വാക്കർ സൂചിപ്പിച്ചു .
മദ്ധ്യപൂർവ്വദേശത്ത്, പീഠിപ്പിക്കപ്പെടുന്ന ഒരു മത വിഭാഗമായ ക്രൈസ്തവർ, സുരക്ഷിതരാണെന്നുള്ള വാദം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, റിച്ചാർഡ്സ് പറഞ്ഞത് തിരുത്തി. 'കുറച്ചു കൈസ്തവർ സിറിയയിൽ സുരക്ഷിതത്വം അനുഭവിക്കുന്നു' എന്ന് അവർ പറഞ്ഞു. 'സിറിയൻ പ്രസിഡന്റ് ബാഷർ അസാദിനെ പിന്താങ്ങുന്നതു കൊണ്ടായിരിക്കാം ക്രൈസ്തവർക്ക് അങ്ങനെ തോന്നുന്നത്,' റിച്ചാർഡ്സ് കൂട്ടിച്ചേർത്തു.
US വിസയ്ക്ക് അപേക്ഷിച്ചവരുടെ, സമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിംഗുകൾ DHS അവഗണിക്കുന്നതിനെപ്പറ്റിയും ജയ്സൺ ഷഫറ്റ്സ് ചോദ്യങ്ങൾ ഉന്നയിച്ചു .
വിസയ്ക്ക് അപേക്ഷിക്കുന്ന വ്യക്തികളെ പറ്റിയുള്ള വിവരശേഖരണത്തിന് സാമൂഹ്യ മാദ്ധ്യമങ്ങളിലെ പോസ്റ്റിംഗുകൾ പരിശോധിക്കുമെന്ന്, 2011 മുതൽ Homeland Security പറയുന്നതാണ്. അത് ഇതേവരെ പ്രാബല്യത്തിൽ വരുത്തിയിട്ടില്ല.
തീവ്രവാദികൾ സാമൂഹ്യമാധ്യമങ്ങൾ വളരെ സമർത്ഥമായി ഉപയോഗിക്കുന്നതിനെ പറ്റി, പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുള്ളത് ഷഫറ്റ്സ് ചൂണ്ടിക്കാണിച്ചു. സാധാരണക്കാരെ തിരിച്ചറിയാൻ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിംഗുകളും പ്രയോജനപ്പെടുത്താവുന്നതാണ്.
സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിംഗുകൾ Department of Homeland Security അവഗണിക്കുന്നതിനെ പറ്റി അനവധി ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഈ അവഗണന തീവ്രവാദികൾക്ക് അവസരമാകാമെന്ന് ചിലർ ഭയപ്പെടുന്നു.
ഹോംലാന്റ് സെക്യൂരിറ്റി ഈ അവഗണന അവസാനിപ്പിക്കണം എന്ന് ഷഫറ്റ്സ് ആവശ്യപ്പെട്ടു.