Meditation. - March 2024
അനുരജ്ഞനം- ദൈവത്തിന്റെ ദാനം
സ്വന്തം ലേഖകന്‍ 17-03-2024 - Sunday
"ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു" (ലുക്ക 15:32 ).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 17
അനുരജ്ഞനം ദൈവത്തിന്റെ ദാനമാണെന്നാണ് ധൂർത്തപുത്രന്റെ ഉപമ നമ്മേ പഠിപ്പിക്കുന്നത്. മനുഷ്യന്റെ സകലവിധ പാപത്തിന്റെ അനുരജ്ഞകനും വിമോചകനും ആയ കർത്താവിൽ വേണം നാം വിശ്വാസമർപ്പിക്കാൻ. 'സമാനതകളില്ലാതെ ജീവിച്ച നസ്രായനായ യേശുവിന്റെ വാക്കുകൾ വേണം നാം പിഞ്ചെല്ലാ'നെന്നു പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിക്കുന്നു.
നമ്മൾ പാപികൾ ആയിരിക്കേ തന്റെ ഏക ജാതനായ പുത്രന്റെ മരണത്തിലൂടെ ദൈവം നമ്മോട് അനുരജ്ഞനപ്പെട്ടെങ്കിൽ അതിലും ഉപരിയായി, ഇപ്പോൾ നാം അനുരജ്ഞ്ജിതരായെങ്കിൽ അവന്റെ ജീവനാൽ നാം രക്ഷ കൈവരിച്ചിരിക്കുന്നു. സാവൂള്‍, വിശുദ്ധ പൌലൊസ് ആയി തീര്‍ന്നത് ഇത് കൊണ്ടാണ്.
'ദൈവവും ആയി അനുരഞ്ജനപ്പെടാന്‍' പൌലോസ് ശ്ലീഹ കോറിന്തോസിലെ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്യുന്നത് വിശുദ്ധ ഗ്രന്ഥത്തില്‍ കാണാന്‍ സാധിയ്ക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മൾ ദൈവത്തിൽ ആഹ്ലാദിക്കുന്നു. നമ്മുക്ക് ഇപ്പോൾ അവനിലൂടെ രക്ഷ കൈവന്നിരിക്കുന്നു. അതുകൊണ്ട്, 'കർത്താവായ യേശുക്രിസ്തുവിലൂടെ, പിതാവായ ദൈവം ലോകത്തെ താനുമായ് അനുരഞ്ജനപ്പെടുത്തി. രക്ഷാകര ദൗത്യത്തിന്റെ കേന്ദ്ര ബിന്ദുവായ അനുരഞ്ജനമെന്ന ഈ രഹസ്യം നമ്മുടെ ജീവിതത്തിലും ആരംഭിക്കാം.'
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.12.84)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.