India - 2025

'സര്‍ക്കാര്‍ ക്രൈസ്തവ വിഭാഗത്തെ അവഗണിച്ചു'

സ്വന്തം ലേഖകന്‍ 27-03-2019 - Wednesday

കൊച്ചി: സംസ്ഥാനത്തു മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള കമ്മീഷന്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിഭാഗത്തെ അവഗണിച്ചെന്നു സീറോ മലബാര്‍ അന്തര്‍ദേശീയ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ. മുന്‍കാലങ്ങളില്‍ കേരളത്തിലെ വിവിധ മുന്നോക്ക വിഭാഗങ്ങള്‍ക്കു തുല്യപ്രാതിനിധ്യം ലഭിച്ചിരുന്ന കമ്മീഷനില്‍നിന്ന് ഇക്കുറി െ്രെകസ്തവ സഭയ്ക്കു നീതി നിഷേധിക്കപ്പെട്ടതു പ്രതിഷേധാര്‍ഹമാണ്. ക്രൈസ്തവരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും മാതൃവേദി യോഗം ആവശ്യപ്പെട്ടു. ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, വൈസ് പ്രസിഡന്റ് സിജി ലൂക്‌സണ്‍, ട്രഷറര്‍ മേരി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »