India - 2025
തടവുപുള്ളികളുടെ കാല്‍ കഴുകി മാനന്തവാടി രൂപതാദ്ധ്യക്ഷന്‍
സ്വന്തം ലേഖകന്‍ 19-04-2019 - Friday
മാനന്തവാടി: ജീസസ് ഫ്രട്ടേണിറ്റി ജയില്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ജില്ലാജയിലില്‍ പെസഹായുടെ സന്ദേശം നല്കി മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം തടവുപുള്ളികളുടെ കാല്‍ കഴുകി. ക്രിസ്തു കാണിച്ചു തന്ന എളിമയുടെയും സ്നേഹത്തിന്‍റെയും വിട്ടുകൊടുക്കലിന്‍റെയും മനോഭാവം രൂപപ്പെടുമ്പോള്‍ മാത്രമേ ഈ ലോകത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നമുക്ക് സാധിക്കുകയുള്ളു എന്ന് പിതാവ് സന്ദേശത്തില്‍ പറഞ്ഞു. മാനന്തവാടി രൂപതാ ജീസസ് ഫ്രട്ടേണിറ്റി ഡയറക്ടര്‍ ഫാ. ജോണ്‍ പുളിന്താനം, റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളി, സിസ്റ്റേഴ്സ്, മറ്റു ഫ്രട്ടേണിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
