Meditation. - March 2024

പരിശുദ്ധ അമ്മയ്ക്ക് പുതിയ മകനെ നല്കിയ യേശു

സ്വന്തം ലേഖകന്‍ 26-03-2024 - Tuesday

"യേശു, തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍" (യോഹ 19:26).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 26

തന്റെ മരണശേഷം പരിശുദ്ധ അമ്മ ഒറ്റപെട്ടു പോകരുത് എന്ന് യേശു ആഗ്രഹിച്ചിരിന്നുയെന്നാണ് ഈ വചനം അര്‍ത്ഥമാക്കുന്നത്. അമ്മയോടുള്ള ഈശോയുടെ കരുതൽ ഇവിടെ ദര്‍ശിക്കാന്‍ സാധിയ്ക്കും. മൃദുലസ്നേഹത്തിന്റെയും മാതൃഭക്തിയുടെയും തരളിതമായ ഒരു പ്രകടനം ആയിരുന്നിത്. തന്റെ ഏറ്റം പ്രിയപ്പെട്ട ശിഷ്യന്റെ കയ്യിൽ തന്നെ യേശു, തന്റെ അമ്മയെ എൽപ്പിക്കുന്നു. അങ്ങനെ, യോഹന്നാനെ തന്റെ മകനെ പോലെ കരുതി സ്വീകരിക്കുവാൻ യേശു മറിയത്തിനു ഒരു പുതിയ മാതൃസ്ഥാനം ഏൽപ്പിക്കുന്നു.

കുരിശിന്റെ മർമ പ്രധാനമായ സമയത്താണ് ആ എൽപ്പിക്കലിന്റെ പവിത്രത നിറഞ്ഞു നിൽക്കുന്നത്. "സ്ത്രീയേ, ഇതാ, നിന്റെ മകന്‍" എന്ന വാക്കുകളുടെ പവിത്രതയെ പൂർണവും കൌദാശികവുമായ പ്രവർത്തി എന്ന് വിവരിക്കാം. ഇത് അർത്ഥമാക്കുക മറ്റൊന്നുമല്ല, കുടുംബ ബന്ധങ്ങൾക്ക്‌ അപ്പുറം മറിയം മനുഷ്യപുത്രനോട് ഒപ്പം ചേർന്നു സഹകരിച്ച് രക്ഷാകര സന്ദേശം പങ്കുവെച്ചുയെന്നാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.11.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »