News - 2025
മാര്‍ തീമോത്തിയോസ് അഫ്രേം ആബൂദി വിടവാങ്ങി
സ്വന്തം ലേഖകന്‍ 26-04-2019 - Friday
ബെയ്‌റൂട്ട്: മലങ്കരയിലെ അവസാനത്തെ അന്ത്യോഖ്യ പാത്രിയര്‍ക്കാ പ്രതിനിധി മാര്‍ തീമോത്തിയോസ് അഫ്രേം ആബൂദി മെത്രാപ്പോലീത്ത കാലംചെയ്തു. 89 വയസായിരുന്നു. തുര്‍ക്കി സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം ലെബനോനിലായിരുന്നു. 1973ല്‍ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ മാര്‍ തീമോത്തിയോസ് ശക്തമായ നേതൃത്വം നല്‍കി. 1973 മേയ് 18നു കോട്ടയം തിരുനക്കര മൈതാനത്തു വിശ്വാസികള്‍ അദ്ദേഹത്തിന് ആവേശകരമായ യാത്രയയപ്പാണ് നല്‍കിയത്.
പ്രതിനിധി എന്ന നിലയിലും വ്യക്തിപരമായും അന്ത്യോഖ്യയുമായുള്ള മലങ്കരബന്ധം ഉറപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയാണ് മാര്‍ തീമോത്തിയോസ് അഫ്രേം ആബൂദിയെ മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയര്‍ത്തിയത്. കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഭദ്രാസനങ്ങളുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായിരിന്നു അദ്ദേഹം.
