News - 2024

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം മനുഷ്യത്വത്തോടുള്ള അവഹേളനം: കർദ്ദിനാൾ മാൽക്കം

സ്വന്തം ലേഖകന്‍ 29-04-2019 - Monday

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണം മനുഷ്യത്വത്തോടുള്ള അവഹേളനമാണെന്ന്‍ ശ്രീലങ്കൻ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്. കര്‍ദ്ദിനാളിന്റെ വസതിയിലെ ചാപ്പലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാന മധ്യേ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പരാമർശം നടത്തിയത്. ഭിന്നതയില്ലാതെ രാജ്യത്ത് സമാധാനവും, സഹവർത്തിത്വവും പുലരാൻ പ്രാർത്ഥിക്കണം. അക്രമത്തിന് വേണ്ടിയുള്ള ദൈവനാമത്തിലുള്ള നിലവിളി പൂര്‍ണ്ണമായും തെറ്റാണ്. അത് ഒരിയ്ക്കലും ദൈവഹിതമല്ല. ദൈവത്തിന്റെ പേരില്‍ ആര്‍ക്കാണു കൊല്ലാനാവുകയെന്നും സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ചോദിച്ചു. നിരവധി ശ്രീലങ്കന്‍ ചാനലുകള്‍ കര്‍ദ്ദിനാളിന്റെ ബലിയര്‍പ്പണം തത്സമയം സംപ്രേക്ഷണം ചെയ്തിരിന്നു.


Related Articles »