India - 2025
ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്നുകളുമായി അഭയം മെഡിക്കല്‍ സെന്‍റര്‍
സ്വന്തം ലേഖകന്‍ 11-05-2019 - Saturday
അരിമ്പൂര്‍: ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭിക്കുന്ന ഫാര്‍മസി അരിമ്പൂരില്‍ തുറന്നു. അഭയം - ശാന്തിഭവന്‍ പാലിയേറ്റീവ് ആന്റ് മെഡിക്കല്‍ സെന്ററിലാണ് ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്. ഫാ. ജോസ് പുന്നോലി പറമ്പില്‍ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അരിമ്പൂര്‍ സെന്റ് ആന്റണീസ് പളളി വികാരി ഫാ. പോളി നീലാങ്കാവില്‍ അനുഗ്രഹ പ്രാര്‍ത്ഥന നടത്തി.
ചടങ്ങില്‍ വെളുത്തൂര്‍ സെന്റ് ജോര്‍ജ്ജ് പളളി വികാരി. ഫാ. ഫ്രാന്‍സീസ് തലക്കോട്ടൂര്‍, അഭയം പാലിയേറ്റീവ് കെയര്‍ ഡയറക്ടറും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി ഇ ഒയുമായ ഫാ. ജോയ് കൂത്തൂര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി, സിസ്റ്റര്‍ സൗമ്യ എഫ് എസ് സി, ചീഫ് കോര്‍ഡിനേറ്റര്‍ പി ജെ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശൂർ അതിരൂപതയും ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റർ ക്ലെയർ സന്യാസിനിസഭയുമാണ് കരുണയുടെ വർഷാചരണത്തിന്റെ സമാപനവേളയിൽ പാലിയേറ്റീവ് ആശുപത്രി സമൂഹത്തിനു പാവങ്ങള്‍ക്ക് സമർപ്പിച്ചത്. തുടര്‍ന്നു അരിമ്പൂര്‍ അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ റീജിയണല്‍ സെന്ററുകള്‍ ആരംഭിക്കുകയായിരിന്നു. ആശുപത്രിയിൽ ചികിത്സ, കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം, പരിശോധന, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഡയാലിസിസ് സെന്റര്‍, ലാബ്, ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്.
