India - 2025
സീറോ മലബാര്‍ അന്താരാഷ്ട്ര ബെനഫാക്ടേഴ്‌സ് ദിനാചരണം
സ്വന്തം ലേഖകന്‍ 14-05-2019 - Tuesday
കൊച്ചി: സീറോ മലബാര്‍ മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നാലാമത് അന്താരാഷ്ട്ര ബെനഫാക്ടേഴ്‌സ് ദിനാചരണം ഇന്ന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. മിഷന്‍ പ്രദേശങ്ങളില്‍ സുവിശേഷവേലയ്ക്കായി വൈദിക, സന്യാസ പരിശീലനം നടത്തുന്നവരെ പ്രാര്‍ത്ഥനയിലൂടെയും സാമ്പത്തികമായും സഹായിക്കുന്നവരുടെ സമ്മേളനത്തില്‍ നൂറോളം അല്മായരും പതിനഞ്ചോളം നവവൈദികരും പങ്കെടുക്കും.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആശംസകള്‍ നേരും.
