Life In Christ

ബ്രസീലും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്: ചടങ്ങില്‍ പങ്കെടുത്ത് പ്രസിഡന്റും നേതാക്കളും

സ്വന്തം ലേഖകന്‍ 22-05-2019 - Wednesday

ബ്രസീലിയ: ഇറ്റലിക്ക് പിന്നാലെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക രാജ്യമായ ബ്രസീലും. ഇന്നലെ (21/05/19) പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോയുടെയും മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലാണ് തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിനെ ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ പ്ലാനാല്‍ടോ പാലസിലാണ് ചടങ്ങുകള്‍ നടന്നത്. ബിഷപ്പ് ഫെർണാഡോ ഏരിയാസ് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ 'മിസാവോ മരിയ ഡി നസറെ' എന്ന മരിയന്‍ സംഘടന യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്.

പ്രമുഖ ബ്രസീലിയന്‍ ഗായകനും രാഷ്ട്രീയ നേതാവുമായ ഇറോസ് ബയോന്‍ടിനിയാണ് ചടങ്ങുകള്‍ക്കു ചുക്കാന്‍ പിടിച്ചത്. സോഷ്യല്‍ ലിബറല്‍ പാര്‍ട്ടിയെ(പി.എസ്.എല്‍) പ്രതിനിധാനം ചെയ്യുന്ന ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോള്‍സൊണാരോ ക്രൈസ്തവ വിശ്വാസത്തെ നെഞ്ചിലേറ്റുന്ന വ്യക്തിത്വമാണ്. 13 വര്‍ഷമായി അധികാരത്തിലിരുന്ന ഇടതുപക്ഷ പാര്‍ട്ടിയെ തോല്‍പ്പിച്ച് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അധികാരത്തിലേറിയ ബോള്‍സൊണാരോ, ബൈബിള്‍ ആശയങ്ങള്‍ക്ക് രാജ്യത്തു വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന്‍ തുറന്ന്‍ പ്രസ്താവിച്ചിരിന്നു.


Related Articles »