India - 2024

ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലിന്റെ മൃതസംസ്കാരം നാളെ

സ്വന്തം ലേഖകന്‍ 24-05-2019 - Friday

മാനന്തവാടി: ഇക്കഴിഞ്ഞ തിങ്കളാഴ്ച ഈജിപ്തില്‍വച്ച് മരണമടഞ്ഞ കേരളസഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലിന്റെ മൃതസംസ്കാരം നാളെ നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിൽ നടക്കും. നാളെ രാവിലെ 8 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിൽ ഏകദേശം 2 മണിക്ക് എത്തിക്കും. 4 മണിവരെ പൊതുദർശനത്തിന് അവസരമുണ്ടാകും.

തുടര്‍ന്നു വിശുദ്ധ കുർബാന അര്‍പ്പണം നടക്കും. ഈ സമയത്ത് പൊതുജനങ്ങൾക്ക് കാണുവാനും ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 7 മണിയോടുകൂടി മൃതദേഹം സംസ്ക്കരിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായി സേവനം ചെയ്യുകയായിരുന്ന ഫാ. ജോസഫ് തൊണ്ടിപ്പറമ്പില്‍ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്.


Related Articles »