Events - 2024

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷം ലണ്ടനില്‍

ജാസന്‍ ജേക്കബ് 30-05-2019 - Thursday

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ അഞ്ചാം വാര്‍ഷികം, ജൂണ്‍ ഒന്നിനു ലണ്ടനിലെ ബ്ലാക്ക് ഹീത്തില്‍ വച്ച് ആഘോഷപൂര്‍വം നടത്തപ്പെടും. ഇംഗ്ലീഷില്‍ ഏകദിന കണ്‍വന്‍ഷന്‍, രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം 4.30 വരെയായിരിക്കും നടത്തപ്പെടുക. സതക് അതിരൂപതാധ്യക്ഷന്‍ പീറ്റര്‍ സ്മിത്ത് പിതാവാണ് അന്നേ ദിവസത്തെ മുഖ്യ കാര്‍മ്മികന്‍. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം ഡയറക്ടറും ലോക പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. അഗസ്റ്റിന്‍ വല്ലൂരാന്റെ നേതൃത്വത്തില്‍, ഫാ: ജോര്‍ജ് പനക്കല്‍ വിസി, ഫാ: ആന്റണി പറങ്കിമാലില്‍ വിസി, ഫാ: ജോസഫ് എടാട്ട് വിസി, ഫാ: ജോസ് പള്ളിയില്‍ വിസി എന്നീ അനുഗ്രഹീത വചനപ്രഘോഷകര്‍ നയിക്കുന്ന വചന പ്രഘോഷണവും, വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും, വചന സാക്ഷ്യങ്ങളും, ഡിവൈന്‍ മ്യൂസിക് ടീം നയിക്കുന്ന സ്തുതി ആരാധനയും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ സ്വാഗതം ചെയ്യുന്നു.


Related Articles »