India - 2024

തൊടുപുഴ ഡിവൈൻ മേഴ്‌സി തീർത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ നാളെ സമാപിക്കും

പ്രവാചകശബ്ദം 07-12-2023 - Thursday

തൊടുപുഴ: തീർത്ഥാടന കേന്ദ്രമായ തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്റൈൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണയുടെ മാതാവിൻ്റെ അമലോത്ഭവ തിരുനാൾ നാളെ സമാപിക്കും. നാളെ രാവിലെ 5.30നും 7.30നും 9.30നും 11.30നും വിശുദ്ധ കുർബാന, സന്ദേശം, നൊവേന. രാവിലെ 9.30ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശു ദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഉച്ചകഴിഞ്ഞു മൂന്നിന് ദൈവകരു ണയുടെ നൊവേന, ലദീഞ്ഞ്. 3.45ന് തിരുനാൾ കുർബാന-ഫാ. ക്ലിൻ്റ വെട്ടിക്കുഴി മുഖ്യകാർമികനാകും.

സന്ദേശം. തുടർന്നു മാതാവിൻ്റെ വിമലഹൃദയ പ്രതിഷ്‌ഠയും ടൗൺ ചുറ്റി ജപമാല പ്രദക്ഷിണവും നടക്കും. മാരിയിൽ കലുങ്ക്, കെഎസ്ആർടിസി, കോതായിക്കുന്ന്, പാലാ റോഡ് വഴി 7.30ന് പ്രദക്ഷിണം ഷ്റൈനിൽ എത്തും. തുടർന്ന് സമാപ നാശീർവാദവും പാച്ചോർ നേർച്ചയും നടക്കുമെന്ന് റെക്ടർ ഫാ. ജോർജ് ചേറ്റൂർ, വൈസ് റെക്ടർ ഫാ. ആൻ്റണി വിളയപ്പിള്ളിൽ എന്നിവർ അറിയിച്ചു.


Related Articles »