India - 2025
ജെ.ബി. കോശി കമ്മീഷൻ: മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഇന്ന് ക്രൈസ്തവ സംഗമം
പ്രവാചകശബ്ദം 21-12-2023 - Thursday
തൃശൂർ: കേരളത്തിലെ ക്രൈസ്‌തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ചു പഠിക്കാ ൻ സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്‌തവസമൂഹങ്ങളുടെ സംഗമം ഇന്നു രാവിലെ 10ന് മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നടക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.