News - 2024

എൽജിബിടി ഫ്ലാഗ് അമേരിക്കൻ എംബസികളിൽ ഉയര്‍ത്തുന്നത് തടഞ്ഞ് ട്രംപ് ഭരണകൂടം

സ്വന്തം ലേഖകന്‍ 15-06-2019 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: സ്വവര്‍ഗ്ഗാനുരാഗികളുടെ എൽജിബിടി ഫ്ലാഗ് അമേരിക്കൻ എംബസികളുടെ കൊടിമരത്തിൽ കെട്ടുന്നത് തടഞ്ഞ് ട്രംപ് ഭരണകൂടം. ജൂൺ മാസത്തെ ആഘോഷത്തിന്റെ ഭാഗമായി ഇസ്രായേലിലും, ജർമനിയിലും, ബ്രസീലിലും, ലാറ്റ്വിയയിലുമുളള അമേരിക്കൻ എംബസികൾ റെയിൻബോ കൊടി ഉയർത്താൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് അനുമതി തേടിയിരുന്നെങ്കിലും ഭരണകൂടം നിഷേധിച്ചുവെന്ന്‍ നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആഴമേറിയ ക്രൈസ്തവ വിശ്വാസിയായ മൈക്ക് പോംബിയോയുടെ കീഴിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗിക കൊടിമരങ്ങളിൽ റെയിൻബോ കൊടി ഉയർത്തേണ്ട ആവശ്യമില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒബാമ ഭരണകൂടത്തിന്റെ കാലഘട്ടത്തിൽ സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണക്കുന്ന റെയിൻബോ കൊടികൾ എംബസികളിൽ ഉയർത്താൻ അനുമതി നല്‍കിയിരിന്നു.


Related Articles »