News - 2025
ഹെൽമറ്റ് ധരിച്ച് തകര്‍ന്ന ദേവാലയത്തില്‍ പാപ്പ
സ്വന്തം ലേഖകന്‍ 17-06-2019 - Monday
റോം: മൂന്നു വര്‍ഷം മുന്‍പ് ഇറ്റലിയെ നടുക്കിയ ഭൂകമ്പത്തില്‍ തകര്‍ന്ന ദേവാലയം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ. വന്‍ നാശം നാശം നേരിട്ട ഇറ്റാലിയന്‍ നഗരമായ കാമറിനോയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ സുരക്ഷാ നിബന്ധനകളുടെ പശ്ചാത്തലത്തിൽ ഹെല്‍മെറ്റ് ധരിച്ചാണ് പാപ്പ പ്രവേശിച്ചത്. കത്തീഡ്രലില്‍ പ്രവേശിച്ച വൈദികരും അഗ്നിശമന സേനാംഗങ്ങളും സുരക്ഷയുടെ ഭാഗമായി ഹെല്‍മറ്റ് ധരിച്ചിരിന്നു.
ഭൂകമ്പത്തില്‍ തകര്‍ന്ന കത്തീഡ്രലിനുള്ളിലെ കന്യാമാതാവിന്റെ രൂപത്തിനു മുന്നില്‍ മാര്‍പാപ്പ പൂക്കള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 2016-ല്‍ ഇറ്റലിയെ ഉലച്ച ഭൂകമ്പത്തില്‍ മുന്നൂറിനടുത്ത് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
