India - 2025

കൊല്ലത്ത് വൈദികൻ ഓട്ടോറിക്ഷ തട്ടി മരിച്ചു

സ്വന്തം ലേഖകൻ 08-07-2019 - Monday

കൊല്ലം: ആശുപത്രിയിലേക്കു നടന്നു പോകുന്നതിനിടെ ഓട്ടോറിക്ഷയിടിച്ചു വൈദികൻ മരിച്ചു. കൊട്ടിയം ഡോൺബോസ്കോ കോളജ് അധ്യാപകൻ ഫാ.തോമസ് അഗസ്റ്റിൻ കിഴക്കേനെല്ലിക്കുന്നേൽ (68) ആണു മരിച്ചത്. ബിഷപ് ബെൻസിഗർ ആശുപത്രിയിലേക്കു പോകുന്നതിനിടെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. നഗരത്തിലെ തോപ്പുപള്ളിക്കു സമീപമുണ്ടായ അപകടത്തെത്തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃ​​​ത​​​ദേ​​​ഹം 10ന് ​​​രാ​​​വി​​​ലെ 10.30ന് ​​​കൊ​​​ട്ടി​​​യം ഡോ​​​ൺ​​​ബോ​​​സ്കോ കോ​​​ള​​​ജി​​​ലും 11ന് ​​​കൊ​​​ല്ലം തോ​​​പ്പ് സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ​​​സ് പ​​​ള്ളി​​​യി​​​ലും പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വ​​​യ്ക്കും. സം​​സ്കാ​​രം 11ന് ​​​രാ​​​വി​​​ലെ 10.30ന് ​​​മ​​​ണ്ണൂ​​​ത്തി ഡോ​​​ൺ​​​ബോ​​​സ്കോ ഭ​​​വ​​​നി​​​ൽ.


Related Articles »