Youth Zone - 2024

കെസിവൈഎം വിദ്യാഭ്യാസ സാമ്പത്തികകാര്യ ഗവേഷക വിഭാഗ ഫോറത്തിനു ആരംഭം

സ്വന്തം ലേഖകന്‍ 23-07-2019 - Tuesday

കോട്ടയം: ഉന്നത വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക പഠനരംഗത്തും സജീവമായി നില്‍ക്കുന്ന യുവജനങ്ങളെ ഒരുമിച്ചു ചേര്‍ത്തു അതതു മേഖലകളില്‍ അവര്‍ക്കുള്ള അറിവ് യുവജനങ്ങള്‍ക്കും സമൂഹത്തിനും പൊതുവായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെസിവൈഎം സംസ്ഥാന സമിതി രൂപം നല്‍കിയ ഉന്നത വിദ്യാഭ്യാസ സാന്പത്തികകാര്യ ഗവേഷക വിഭാഗ ഫോറത്തിനു തുടക്കമായി. ഫോറത്തിന്റെ പ്രഥമ സമ്മേളനം പിഒസിയില്‍ കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു.

അറിവാണ് ഒരാളെ നല്ല മനുഷ്യനാക്കി മാറ്റുന്നതെന്നും അറിവിന്റെ തലങ്ങള്‍ തേടുന്നവരാകണം യുവജനങ്ങളെന്നും ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ആശംസകള്‍ നേര്‍ന്നു.

തെയോഫിലോസ് കോളജ് പ്രിന്‍സിപ്പലും മുന്‍ കെസിവൈഎം സെനറ്റ് മെമ്പറുമായിരുന്ന പ്രഫ. ഡോ. കെ.വൈ. ബെനഡിക്ട് ഉന്നത വിദ്യാഭ്യാസസാന്പത്തിക രംഗങ്ങളിലെ നൂതന ആശയങ്ങളെക്കുറിച്ചു ക്ലാസ് നയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, വൈസ് പ്രസിഡന്റ് കുമാരി ഡെലിന്‍ ഡേവിഡ് സംസ്ഥാന ഭാരവാഹികളായ ജോസ് റാല്‍ഫ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, കെ.എസ്. ടീന, ഷാരോണ്‍ കെ. റെജി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

More Archives >>

Page 1 of 4