India - 2025
ഗ്രഹാം സ്‌റ്റെയിന്‍സ് മൂവി ഫെസ്റ്റിവല്‍ നാളെ പാലാരിവട്ടം പിഒസിയില്‍
സ്വന്തം ലേഖകന്‍ 30-07-2019 - Tuesday
കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓസ്‌ട്രേലിയയില്‍ നിന്ന് ഒഡീഷയില്‍ എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടു കൊലപ്പെടുത്തിയ സംഭവം പ്രമേയമാക്കി ഡോ. ഗ്രഹാം സ്‌റ്റെയിന്‍സ് മൂവി ഫെസ്റ്റിവല്‍ നാളെ പാലാരിവട്ടം പിഒസിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനുമാണ് പ്രദര്‍ശനം. പരിപാടിയോടനുബന്ധിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ഡോ. ദിലീപ് വാഗ് പ്രസംഗിക്കും.
ഡോ. ബാബു കെ. വര്‍ഗീസ് പ്രഭാഷണം നടത്തും. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെഡറേഷന്റെയും യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്ത്യയുടെയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവല്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ഫാ. ഡോ. എം.വി. ഏലിയാസ്, കെ.എക്‌സ്. ജോയി, കെ.കെ. ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
