News - 2025

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ആദരിച്ച് ടെക്‌സാസ് ഡിസ്ട്രിക്ട് കോൺഗ്രസ്

03-08-2019 - Saturday

കൊച്ചി: അമേരിക്കയിലെ ഹൂസ്റ്റണിൽ ടെക്‌സാസ് ഡിസ്ട്രിക്ട് കോൺഗ്രസ്, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ആദരിച്ചു. ഹോളി നെയിം കാത്തലിക് ചർച്ചിൽ നടന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. സിറ്റി മേയർ സിൽവെസ്റ്റർ ടർണർ ഹൂസ്റ്റൺ സിറ്റിയിലേക്ക് കർദ്ദിനാൾ മാർ ആലഞ്ചേരിയ സ്വാഗതം ചെയ്തു. പ്രതിനിധിസഭാംഗം ഷീല ജാക്‌സൺ ലീ അദ്ധ്യക്ഷത വഹിച്ചു.

ഹൂസ്റ്റൺ ആർച്ച്‌ ബിഷപ്പ് എമറിറ്റസ് ജോസഫ് ഫിയോറെൻസ, റിട്ട. ഓക്‌സിലറി ബിഷപ്പ് വിൻസെന്റ് റിസോട്ടോ, കോൺഗ്രസ് വുമൺ സിൽവിയ ഗാർസിയ, ഫയർ ചീഫ് സാമുവൽ പെന, കമ്മിഷണർ അഡ്രിയാൻ, കോൺസ്റ്റബിൾ സിൽവിയ ആർ. ട്രെവിനോ, ഷെരീഫ് എഡ് ഗോൺസാലസ് എന്നിവർ പ്രസംഗിച്ചു. ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കാസ് കൺവെൻഷൻ സെന്ററിൽ തുടക്കം കുറിച്ച ഏഴാമത് സീറോ മലബാർ ദേശീയ കൺവെൻഷനിൽ പങ്കെടുക്കാനാണ് മാർ ജോർജ് ആലഞ്ചേരി അമേരിക്കയിലെത്തിയത്.


Related Articles »