India - 2025
തകര്‍ന്ന വീടുകളിലേക്ക് നിത്യോപയോഗ സാധനങ്ങളുമായി കെസിവൈഎം
സ്വന്തം ലേഖകന്‍ 15-08-2019 - Thursday
കൊച്ചി: കേരളത്തെ ദുരിതത്തിലാഴ്ത്തിയ മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളിലേക്ക് എറണാകുളം അങ്കമാലി അതിരൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ അരി, ധാന്യങ്ങള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു. വിവിധ കെസിവൈഎം യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച വസ്തുക്കള്‍ കോഴിക്കോട് രൂപത സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്റെ സഹകരണത്തോടെ പാതാള്‍ ഉരുള്‍പൊട്ടല്‍ മേഖലയിലെ കുടുംബങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്തത്.
കോഴിക്കോട് രൂപതയ്ക്ക് വേണ്ടി സാമൂഹ്യ സേവന വിഭാഗം ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡ്, അസി.ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സീസ് , ചെറുവണ്ണൂര്‍ തിരുഹൃദയ ദേവാലയ വികാരി ഫാ. ഫ്രാന്‍സീസ് ചേരമാന്‍ തുരുത്തി, കെസിവൈഎം പൂളപ്പാടം യൂണിറ്റിന് വേണ്ടി ഡയറക്ടര്‍ ഫാ.തോമസ് പരുന്തനോലില്‍ എന്നിവര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. ചൊവ്വാഴ്ച അങ്കമാലി സുബോധനയില്‍ നിന്ന് സാധനങ്ങളുമായി പുറപ്പെട്ട വാഹനം സുബോധന ഡയറക്ടര്‍ ഫാ. രാജന്‍ പുന്നയ്ക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
