India - 2024

വേളാങ്കണ്ണി തീർത്ഥാടകരുടെ പദയാത്രക്കുനേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

സ്വന്തം ലേഖകന്‍ 21-08-2019 - Wednesday

തിരുപ്പട്ടൂര്: തമിഴ്നാട്ടില്‍ വേളാങ്കണ്ണി തീർത്ഥാടകരുടെ പദയാത്രക്കുനേരെ ഹിന്ദുമുന്നണി പ്രവർത്തകരുടെ ആക്രമണം. തിരുപ്പട്ടൂരിന്​ സമീപത്ത് വച്ച് ആരോഗ്യമാതാവിന്റെ രൂപവും വഹിച്ചുള്ള​ പദയാത്രക്ക് നേരെയാണ് ആക്രമണം നടന്നത്. നത്തറാംപള്ളി പാച്ചൂർ ടോൾഗേറ്റിന്​ സമീപം വച്ച് പദയാത്ര തടഞ്ഞ ഹിന്ദുമുന്നണി പ്രവർത്തകർ വിശ്വാസികളെ കയ്യേറ്റം ചെയ്യുകയായിരുന്നു. രൂപത്തില്‍ ചെരിപ്പുമാല അണിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആരോഗ്യ മാതാവിന്റെ രൂപവുമായി ഹിന്ദുഭൂരിപക്ഷ പ്രദേശത്തു കൂടി പദയാത്ര അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു തീർത്ഥാടക സംഘത്തെ അക്രമികൾ തടഞ്ഞത്. മതപരിവർത്തനം നടത്താൻ എത്തിയ സംഘമാണെന്നും ആരോപിച്ചായിരുന്നു കൈയേറ്റം. അക്രമത്തിന് നേതൃത്വം നല്‍കിയ ആറ്​ ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിലായി. ശിങ്കാരവേലൻ (48), സാമുണ്ടിശ്വരൻ (41), പ്രഭു (35), ശിവകുമാർ (42), മണി (26), വെങ്കടേശ്വരൻ (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തിങ്കളാഴ്ച വൈകീട്ട്​ ആമ്പൂർ മജിസ്ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Related Articles »