India - 2025
'സി. എനേദിന ഫെസ്റ്റിനയെ രാജ്യത്തു നിന്ന്‍ പുറത്താക്കിയത് മനുഷ്യത്വരഹിതം'
സ്വന്തം ലേഖകന്‍ 03-09-2019 - Tuesday
കോട്ടയം: ഒഡീഷയിലെ ഗജപതി ജില്ലയിലെ ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനുവേണ്ടി അന്‍പത് വര്‍ഷത്തിലധികം സേവനം ചെയ്ത സ്പാനിഷ് കന്യാസ്ത്രി ഡോ. സി. എനേദിന ഫെസ്റ്റിന വീസ പുതുക്കിനല്‍കാതെ രാജ്യത്തുനിന്ന് പുറത്താക്കിയ വിദേശകാര്യ വകുപ്പിന്റെ നടപടി മനുഷ്യത്വരഹിതവും വിവേചനപരവുമാണെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി.
പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ ക്ഷേമപ്രവര്‍ത്തനം നടത്തിയ കന്യാസ്ത്രീയെ പുറത്താക്കിയ നടപടി പിന്‍വലിച്ച് വിസ പുതുക്കി നല്‍കണമെന്നും കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് അഡ്വ.പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാ.ആന്റണി മുഞ്ഞോലി, എച്ച്.പി. ഷാബു, ഹെന്‍റി ജോണ്‍, ജിജി പേരകശേരി, അനില പീറ്റര്‍, നൈനാന്‍ ബിജോ തുളിശേരി, അഡ്വ.വി.വി. ഷാജി, സതീശ് മറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.
