News - 2025
പുതിയ കര്‍ദ്ദിനാളുമാര്‍ ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 06-10-2019 - Sunday
വത്തിക്കാന്‍ സിറ്റി: ഇന്നലെ വത്തിക്കാനില്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പതിമൂന്ന് കര്‍ദ്ദിനാളുമാര്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനില്‍ നിന്ന്‍ മുന്‍ പാപ്പ വിശ്രമിക്കുന്ന വത്തിക്കാന്‍ ഗാര്‍ഡനിലെ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ ബസ് മുഖേനെ നേരിട്ടെത്തിയായിരിന്നു സന്ദര്‍ശനം. മാര്‍പാപ്പയോടുള്ള വിശ്വസ്തതയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച മുന്‍ പാപ്പ കര്‍ദ്ദിനാളുമാര്‍ക്ക് ശ്ലൈഹീക ആശീര്‍വ്വാദവും നല്‍കി.
അപ്പസ്തോലിക ലേഖനങ്ങളിലൂടെയും രേഖകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്.