Faith And Reason

കുടുംബ വിരുദ്ധ ബില്ലിനെതിരെ ഫ്രാൻസിൽ ലക്ഷകണക്കിനാളുകളുടെ പ്രതിഷേധ പ്രകടനം

സ്വന്തം ലേഖകന്‍ 08-10-2019 - Tuesday

പാരീസ്: കുടുംബ മൂല്യങ്ങള്‍ കാറ്റില്‍പറത്തി ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകൾക്കും, സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീകള്‍ക്കും കൃത്രിമ ഗർഭധാരണം സാധ്യമാക്കുന്ന സോഷ്യൽ റീഫോം ബില്ല് പാസാക്കുന്നതിനെതിരെ ഫ്രാൻസിൽ പതിനായിരങ്ങളുടെ പ്രതിഷേധം. മാർക്കോൺസ് എൻഫാന്റ് എന്ന പേരിൽ നടന്നപാരീസിലെ തെരുവിൽ നടന്ന പ്രതിഷേധ പ്രകടനം സർക്കാരിനെതിരെയുളള മുന്നറിയിപ്പാണെന്ന് സംഘാടകരായ ലാ മാനിഫ് പോർ ടൂസിന്റെ നേതാവ് ലുഡോവിൻ ഡി ലാം റോച്ചേറേ പറഞ്ഞു.

ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകൾക്കും, ലെസ്ബിയൻ ദമ്പതികൾക്കും കൃത്രിമ ഗർഭധാരണം സാധ്യമാക്കുന്ന സോഷ്യൽ റീഫോം ബില്ല് പാർലമെന്റിന്റെ അധോസഭ ചൊവ്വാഴ്ച 17നെതിരെ 55 വോട്ടുകൾക്ക് ബില്ല് പാസാക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ആളിക്കത്തിയത്. ഏതാണ്ട് ആറ് ലക്ഷം ആളുകൾ മാർച്ചിൽ പങ്കെടുത്തുവെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, പിതൃത്വം എന്നെഴുതിയ കൊടികളുമായാണ് പ്രതിഷേധപ്രകടനക്കാർ എത്തിയത്. നിയമത്തിന്റെ ഭവിഷ്യത്തിനെ പറ്റി ചിന്തിക്കാതെ, നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ ബില്ല് പാസാക്കാൻ മുമ്പോട്ടു പോവുകയാണെന്ന് പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുത്ത മോണിക്ക് ബ്രാസിയർ എന്നൊരാൾ പറഞ്ഞു.

ഇതിലൂടെ മനുഷ്യ ശരീരത്തിനെ വ്യവസായവൽക്കരിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും മോണിക്ക് ബ്രാസിയർ കൂട്ടിച്ചേർത്തു. ഫ്രാൻസിലെ കത്തോലിക്കാ മെത്രാന്മാരും ബില്ലിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം അധോസഭയിൽ ബില്ല് പാസായെങ്കിലും ഉപരിസഭയുടെ പിന്തുണ കൂടി ലഭിച്ചാല്‍ ബില്ല് നിയമമായി മാറുകയുള്ളൂ.


Related Articles »