India - 2025
ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിന്‍റെ ഇരുപത്തിയഞ്ചാം ഓർമ്മപ്പെരുന്നാൾ
11-10-2019 - Friday
പട്ടം: ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിൻറെ ഇരുപത്തിയഞ്ചാം ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 10നു തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ ആചരിച്ചു. രാവിലെ 7 മണിക്ക് ബസേലിയോസ് കർദ്ദിനാൾ ക്‌ളീമിസ് കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിയിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്, ഡോ. വിൻസെൻറ് മാർ പൗലോസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, ഡോ. തോമസ് മാർ യൗസേബിയൂസ്, ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ്, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, ഡോ. തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, തിരുവനന്തപുരം ലത്തീൻ രൂപത സഹായ മെത്രാൻ ക്രിസ്തുദാസ് എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന് കബറിടത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്ന ജ്ഞാന തപസി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് എന്നിവരടക്കം വിവിധ രാഷ്ട്രീയ നേതാക്കന്മാർ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്‌റ, കലാ -സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത് പുഷ്പാഞ്ജലി അർപ്പിച്ചു.
