Arts - 2024

വിശുദ്ധ മദർ കബ്രീനിയുടെ ശിൽപം നിർമ്മിക്കുമെന്ന് ന്യൂയോർക്ക് ഗവർണർ

സ്വന്തം ലേഖകൻ 17-10-2019 - Thursday

ന്യൂയോർക്ക്: ഇറ്റാലിയൻ - അമേരിക്കൻ സന്യാസിനിയായിരുന്ന മദർ ഫ്രാൻസിസ് സേവ്യർ കബ്രീനിയുടെ ശിൽപം നിർമ്മിക്കുമെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമോ പ്രഖ്യാപിച്ചു. ഒക്ടോബർ 14നു നടന്ന കൊളംബസ് ഡേ പരേഡിൽ പങ്കെടുത്തതിനു ശേഷമായിരുന്നു പ്രഖ്യാപനം. ന്യൂയോർക്ക്  നഗരത്തെ വളർത്താനായി വലിയ പങ്കുവഹിച്ച വനിതകളുടെ പ്രതിമകൾ  സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയായി (ഷീ ബിൽ ഇനിഷ്യേറ്റീവ്) നാമനിർദേശങ്ങൾ സ്വീകരിച്ചപ്പോൾ, ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയത് മദർ കബ്രീനിയുടെ പേരിനായിരുന്നു. എന്നാൽ അവസാന പട്ടികയിൽ നിന്നും മദർ ഫ്രാൻസിസ് സേവ്യർ കബ്രീനിയുടെ പേര്  ഒഴിവാക്കപ്പെട്ടു. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

വിഷയത്തിൽ ബ്രൂക്ലിൻ സംസ്ഥാനം, തീരുമാനത്തെ ശക്തമായി വിമർശിക്കുകയും, പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.  ഇതിനുപിന്നാലെയാണ് പ്രതിമ നിർമ്മിക്കാനുള്ള സാമ്പത്തിക സഹായം നൽകാമെന്ന് ന്യൂയോർക്ക് ഗവർണർ പ്രഖ്യാപിച്ചത്. ബ്രൂക്ലിൻ സംസ്ഥാനവും, കൊളംബസ് സിറ്റിസൺ ഫൗണ്ടേഷനുമായി ചേർന്ന് പ്രതിമ നിർമിക്കാൻ സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മിഷ്ണറീസ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് മദർ കബ്രീനി. ന്യൂയോർക്കിൽ നിരവധി, സ്കൂളുകളും, അനാഥാലയങ്ങളും മദർ കബ്രീനി സ്ഥാപിച്ചിട്ടുണ്ട്. 1946ലാണ് മദർ കബ്രീനിയെ വിശുദ്ധപദവിയിലേക്ക് സഭ  ഉയർത്തിയത്.


Related Articles »