News

ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ കൂറ്റന്‍ എല്‍‌ഇ‌ഡി ബോർഡില്‍ തിരുപ്പിറവിയുടെ ദൃശ്യങ്ങള്‍

പ്രവാചകശബ്ദം 16-12-2023 - Saturday

ന്യൂയോര്‍ക്ക്: പ്രസിദ്ധമായ ന്യൂയോർക്ക് ടൈം സ്ക്വയറിലെ കൂറ്റന്‍ എല്‍‌ഇ‌ഡി ബോർഡുകളിൽ തിരുപിറവി ദൃശ്യങ്ങളുമായി ക്രിസ്തുമസ് സന്ദേശങ്ങൾ തെളിഞ്ഞത് ശ്രദ്ധേയമായി. മോർമോൺ ക്രൈസ്തവ സമൂഹമാണ് 'ലൈറ്റ് ദ വേൾഡ്' വാർഷിക ക്യാമ്പയിന്റെ ഭാഗമായി ഇരുപത്തിയേഴോളം ബിൽ ബോർഡുകളില്‍ തിരുപിറവി ദൃശ്യങ്ങള്‍ സ്ഥാപിക്കാൻ മുൻകൈ എടുത്തത്. ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം ആളുകൾക്ക് മനസ്സിലാക്കി കൊടുക്കുകയെന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്രിസ്തുമസ് സന്ദേശം തെളിയുന്നതിന് മുമ്പായി ബിൽ ബോർഡുകൾ പെട്ടെന്ന് കറുത്ത സ്ക്രീനായി മാറിയിരിന്നു.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ പ്രശസ്ത കരോൾ ഗാനമായ സൈലന്റ് നൈറ്റിന്റെ വരികൾ സ്ക്രീനിൽ തെളിഞ്ഞുവന്നു. പിന്നീട് ഈ എഴുത്തുകൾ തിരുകുടുംബത്തിലെ ഓരോ അംഗങ്ങളായി രൂപാന്തരപ്പെടുകയായിരിന്നു. മാലാഖമാർ, ആട്ടിടയന്മാർക്ക് സന്ദേശം നൽകുന്നതും, തിരുപിറവി ദൃശ്യവും കിഴക്ക് നിന്ന് രാജാക്കന്മാർ ഉണ്ണിയേശുവിനെ കാണാൻ എത്തുന്നതും, അവസാനം ഉണ്ണിയേശുവിനെ പ്രത്യേകമായി കാണുന്നതും ബിൽ ബോർഡുകളിൽ ദൃശ്യമായിരിന്നു. തിരുപ്പിറവിയുടെ ദൃശ്യം ബില്‍ ബോര്‍ഡില്‍ തെളിഞ്ഞപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. തിരുപ്പിറവിയുടെ ദൃശ്യങ്ങളോടൊപ്പം "ഞാൻ ലോകത്തിൻറെ പ്രകാശമാണ്" എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വചനഭാഗവും പ്രത്യക്ഷപ്പെട്ടു.

ക്രിസ്തുമസിന്, ക്രിസ്തുവിന്റെ പ്രകാശം പങ്കുവെക്കുക എന്ന ആഹ്വാനമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മോർമോൺ സമൂഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഏഴ് രാജ്യങ്ങളിലെ 60 സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വെൻഡിങ്ങ് മെഷീനുകൾ വഴി ലോകമെമ്പാടുമുള്ള ആളുകൾക്ക് സഹായം എത്തിക്കുക എന്നുള്ള ലക്ഷ്യവും ഉണ്ട്. ന്യൂയോർക്ക് അതിരൂപതയിലെ കാത്തലിക്ക് ചാരിറ്റീസും, റെഡ് ക്രോസ്, യൂണിസെഫ് തുടങ്ങിയ സർക്കാർ ഇതര പ്രസ്ഥാനങ്ങളും മോർമോൺ സമൂഹത്തോടൊപ്പം ന്യൂയോർക്ക് ടൈം സ്ക്വയറിലെ ഉദ്യമത്തില്‍ ഭാഗഭാക്കായിരിന്നു. Tag:Christmas takes over billboards in Times Square Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »