India - 2025
തിരുവനന്തപുരം മേഖല പ്രോലൈഫ് സമിതി ശിൽപ്പശാല ആരംഭിച്ചു
സ്വന്തം ലേഖകന്‍ 26-10-2019 - Saturday
തിരുവനന്തപുരം: പുനലൂർ, മാവേലിക്കര, കൊല്ലം, തിരുവനന്തപുരം മലങ്കര, തിരുവനന്തപുരം ലത്തീൻ, നെയ്യാറ്റിൻകര, പാറശ്ശാല എന്നി രൂപതകൾ ഉൾപ്പെട്ട തിരുവനന്തപുരം മേഖലയിൽ കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ ശിൽപ്പശാല ആരംഭിച്ചു. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും വൈസ് ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉത്ഘാടനം ചെയ്തു.
ജീവന്റെ അതുല്യതയും മഹത്വവും ജീവിത സാക്ഷ്യം മുഖേനെയും വചനം കാരുണ്യശുശ്രുഷകൾ വഴിയും സജീവമായി പ്രഘോഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തിരുവനന്തപുരം മേഖലയിലെ രൂപതാ ഡയറക്ടർമാർ കെസിബിസി പ്രോലൈഫ് സംസ്ഥാന മേഖല പ്രസിഡന്റുമാർ എന്നിവരും പിതാവിനോടൊപ്പം തിരികൾ തിരിച്ചു. മുന്നൂറോളം പ്രതിനിധികൾ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നു.
