India - 2025
ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു
20-11-2019 - Wednesday
കോതമംഗലം: മാര്‍ ബസേലിയോസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സന്ദര്‍ശനം. സീറോ മലബാര്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ കര്‍ദ്ദിനാളിനൊപ്പമുണ്ടായിരുന്നു.
ശ്രേഷ്ഠ ബാവയെ സന്ദര്‍ശിക്കാനെത്തിയ യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ യെല്‍ദോ മോര്‍ തീത്തോസ്, മാത്യൂസ് മോര്‍ അഫ്രേം എന്നിവരുടെ സാന്നിധ്യത്തില്‍ മുക്കാല്‍ മണിക്കൂറിലേറെ സൗഹൃദ സംഭാഷണം നീണ്ടു. പൂര്‍ണ ആരോഗ്യത്തോടെ കര്‍മമേഖലയില്‍ ഉടന്‍ സജീവമാകാന്‍ ശ്രേഷ്ഠ ബാവയ്ക്ക് സാധിക്കട്ടെയെന്ന് കര്‍ദ്ദിനാള്‍ ആശംസിച്ചു.
