News - 2024

ഇന്ന് 'ജീവന്റെ ദിവസം': ഇംഗ്ളണ്ടീലെ ജനങ്ങൾക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രത്യേക ആശിർവാദം.

സ്വന്തം ലേഖകൻ 26-07-2015 - Sunday

1 : ജൂലൈ 26-ം തിയതി ഞായറാഴ്ച ഇംഗ്ളണ്ടിലെയും വെയിൽസിലേയും കത്തോലിക്ക സഭ ജീവന്റെ ദിവസമായി ആചരിക്കുന്നു. ഓരോ മനുഷ്യജീവനും സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി പ്രാർത് ഥിക്കുവാനും എല്ലാ അവസ്ഥകളിലും സാഹചര്യങ്ങളിലും മനുഷ്യജീവൻ വിലപ്പെട്ടതാണെന്ന് ജനങ്ങളെ ഉത്ബോധിപ്പിക്കുവാനും വേണ്ടി സഭ ഈ ദിവസം പ്രത്യേക ശുശ്രൂഷകൾ നടത്തും. സഭയുടെ ഈ വലിയ ഉദ്യമത്തിൽ പങ്കാളികളാകുന്ന എല്ലാവർക്കും ഫ്രാൻസിസ് മാർപ്പാപ്പ തന്റെ അപ്പസ്തോലിക അശീർവാദവും ആശംസകളും നല്കുന്നു.

ദയാവധം നിയമവിധേയമാകുവാനുള്ള ബില്ലിന്മേൽ സെപ്റ്റെംബെർ മാസം 11ം തിയതി പാർലമെന്റിന്റെ ഹൗസ് ഓഫ് കോമണിൽ ചർച്ചയും വോട്ടെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്കാ സഭ ഈ ഞായറാഴ്ച ജീവന്റെ ദിവസമായി ആചരിക്കുന്നത്. “ഗർഭപാത്രത്തിൽ രൂപം കൊള്ളുന്ന ദിവസം മുതൽ സ്വാഭാവിക മരണം വരെയുള്ള എല്ലാ അവസ്ഥകളിലും മനുഷ്യജീവൻ വിലപ്പെട്ടതാണ് എന്ന മഹത്തായ സന്ദേശം പ്രചരിപ്പിക്കുകയും അത് സംരക്ഷിക്കുവാൻ നിലകൊള്ളുകയും ചെയ്യുന്ന എല്ലാവർക്കും ” തന്റെ ആശിർവാദം അറിയിച്ചുകൊണ്ടുള്ള പ്രത്യേക സന്ദേശം വെസ്റ്റ് മിനിസ്റ്റർ അതിരൂപതയുടെ സഹായമെത്രാൻ ജോൺ ഷെറിംഗ്ട്ടണിന് കൈമാറി.

സെപ്റ്റെംബർ മാസം 11ം തിയതി വെള്ളിയാഴ്ച ലണ്ടനിൽ പാർലമെന്റിലെ ഹൗസ് ഓഫ് കോമണിൽ Assisted Suicide നിയമവിധേയമാക്കുന്നതിനുള്ള ബില്ല് ചർച്ച ചെയ്യുകയും പിന്നീട് അതു വോട്ടിനിടുകയും ചെയ്യും. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഇപ്പോൾ ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലും കഴിയുന്ന സ്ഥിരരോഗികളായിട്ടുള്ള അനേകം മനുഷ്യര അവരുടെയോ ബന്ധുക്കളുടെയോ അനുവാദത്തോടു കൂടി മരുന്നു നല്കി കൊലചെയ്യുന്നതിനു ഡോക്ടർമാർക്ക് അനുവാദം ലഭിക്കും. കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തിന് എതിരായ വലിയ തിന്മയലേക്ക് നയിക്കുന്ന ഈ ബില്ല് ഹൗസ് ഓഫ് കോമണിൽ അവതരിപ്പിക്കുന്നത് റോബ് മോറിസ് എം പിയാണ്.

വാർദ്ധക്യം മൂലമോ കഠിനമായ രോഗം മൂലമോ ജീവിതത്തിന്റെ അവസാനം എത്തിയവരോട് പുലർത്തേണ്ട മനോഭാവത്തെക്കുറിച്ച് ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ സഭയുടെ ശക്തമായ കഴ്ചപ്പാടുകളേക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി മൂന്നു ലക്ഷത്തോളം പോസ്റ്റ് കാർഡുകൾ ഇന്ന് ഇംഗ്ളണ്ടിലെയും വെയിൽസിലേയും ഇടവകകളിൽ വിതരണം ചെയ്യും. മരണാസന്നരായ രോഗികൾക്ക് മരണം ലക്ഷ്യം വച്ചുകൊണ്ട് ഏതെങ്കിലും ചികിത്സാവിധികൾ ചെയ്യുമ്പോൾ അത് മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തിനും അവന്റെ സൃഷ്ടാവായ ദൈവത്തോടുള്ള ആദരവിനും , തികച്ചും വിരുദ്ധമായ കൊലപാതകമണെന്ന് സഭ പഠിപ്പിക്കുന്നു.