Life In Christ - 2024

ക്രൈസ്തവരെ സംരക്ഷിക്കും: പ്രതിജ്ഞയെടുത്ത് പുടിനും ഓർബനും

സ്വന്തം ലേഖകന്‍ 08-12-2019 - Sunday

മോസ്കോ/ ബുഡാപെസ്റ്റ്: പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ കണ്ടില്ലെന്ന് നടക്കുമ്പോൾ, ശക്തമായ പ്രതികരണങ്ങളാണ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കന്മാരിൽ നിന്നും, റഷ്യൻ പ്രസിഡന്റായ പുടിനിൽ നിന്നും, ട്രംപ് ഭരണകൂടത്തിലെ അംഗങ്ങളിൽ നിന്നുമുണ്ടാകുന്നത്. റഷ്യൻ പ്രസിഡന്റായ പുടിനും, ഹംഗേറിയൻ പ്രധാനമന്ത്രിയായ ഒർബനും വാക്കുകളിലൂടെ മാത്രമല്ല പ്രവൃത്തികളിലൂടെയും ക്രൈസ്തവ വിശ്വാസികളെ സംരക്ഷിക്കാനായി ശക്തമായ തീരുമാനങ്ങളെടുത്തു കഴിഞ്ഞു. ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി ഹംഗേറിയൻ സർക്കാർ ഒക്ടോബർ മാസം സഭാ നേതാക്കന്മാരുടെയും, ജനപ്രതിനിധികളുടെയും ഒരു സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. ക്രൈസ്തവ വിശ്വാസികളെ സംരക്ഷിക്കാനായി റഷ്യ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും, ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കാനും, അത് പുനരുദ്ധരിക്കാനുമുളള സഹായങ്ങൾ നൽകുമെന്നും വ്ളാഡിമർ പുടിൻ അന്ന് വാഗ്ദാനം ചെയ്തു.

ഒരു മാസത്തിനുശേഷം ക്രൈസ്തവ പീഡനങ്ങളെ പറ്റി ചർച്ച ചെയ്യാൻ മറ്റൊരു അന്താരാഷ്ട്ര സമ്മേളനം ഹംഗറി സംഘടിപ്പിച്ചു. 40 രാജ്യങ്ങളിൽ നിന്നെത്തിയ അറുന്നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സ്ഥിരതയുള്ള സർക്കാരുകളെ പിന്തുണച്ച്, ക്രൈസ്തവരുടെ അഭിവൃദ്ധിക്കായി സഹായങ്ങൾ നല്‍കി അവരെ പ്രസ്തുത രാജ്യത്ത് തന്നെ തുടരാൻ പ്രേരിപ്പിക്കുകയെന്ന പദ്ധതിയാണ് ഹംഗറിക്കും, റഷ്യക്കുമുള്ളത്. ഈ ഇടപെടലിനെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ ലോകം നോക്കി കാണുന്നത്.


Related Articles »