Arts - 2025

നൂറ് പുൽക്കൂടുകളുടെ പ്രദർശനം കാണാൻ പാപ്പ എത്തി

സ്വന്തം ലേഖകന്‍ 11-12-2019 - Wednesday

റോം: വത്തിക്കാനിൽ നവസുവിശേഷവത്കരണത്തിനുവേണ്ടിയുള്ള തിരുസംഘവും, ഹംഗേറിയൻ എംബസിയും ചേർന്ന് സംഘടിപ്പിച്ച '100 നേറ്റിവിറ്റീസ് ഇൻ ദി വത്തിക്കാൻ' എന്ന പുൽക്കൂട് പ്രദർശനം കാണാൻ ഫ്രാൻസിസ് മാർപാപ്പ നേരിട്ടെത്തി. മുന്‍കൂട്ടി തയാറാക്കിയ കാര്യക്രമത്തില്‍ നിന്നും വിപരീതമായി തീര്‍ത്തും അനൗദ്യോഗികമായ സന്ദർശനമായിരുന്നു പാപ്പ നടത്തിയത്. ഏതാണ്ട് 40 മിനിറ്റോളം പ്രദർശനശാലയിലെ ജോലിക്കാരുമായും, കലാകാരന്മാരുമായും സംസാരിക്കുകയും ചെയ്ത പിതാവ്, നൂറ്റിമുപ്പതോളം പുൽക്കൂടുകൾ അടുത്തെത്തി വീക്ഷിച്ചു.

സന്ദര്‍ശന ശേഷം ലഘു പ്രാര്‍ത്ഥന നടത്താനും അവിടെ ഉണ്ടായിരുന്നവർക്ക് ആശീർവ്വാദം നൽകുവാനും പാപ്പ സമയം കണ്ടെത്തി. 1976ലാണ് '100 നേറ്റിവിറ്റീസ്' പുൽക്കൂട് പ്രദർശനം ഇറ്റലിയിൽ ആരംഭിക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് അസീസി ലോക ചരിത്രത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ ഇറ്റാലിയൻ നഗരമായ ഗ്രേസിയോയില്‍ കഴിഞ്ഞയാഴ്ച മാർപാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. അവിടെ വച്ച് സ്കൂളുകളിലും, വീടുകളിലും, പൊതുസ്ഥലങ്ങളിലും മറ്റും പരമ്പരാഗതമായി ചെയ്തുവരുരുന്ന രീതിയിൽ പുൽക്കൂട് നിർമിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് അഡ്മിറബിൾ സിഗ്നം ( ഒരു അത്ഭുതകരമായ അടയാളം) എന്ന അപ്പസ്തോലിക സന്ദേശത്തിൽ ഒപ്പുവെക്കുകയും ചെയ്തിരിന്നു.


Related Articles »